കാൻസർ മുക്ത പദ്ധതിയ്ക്ക് വടകരയിൽ തുടക്കമായി
വടകര :ബിഗ് ലൈറ്റ് എന്ന പേരിൽ ഉസ്താദ് ഹംസ വൈദ്യർ മടിക്കൈ നടപ്പാക്കുന്ന 'കാൻസർ മുക്ത വടകര പദ്ധതിക്ക് തുടക്കമായി. വടകര അസംബ്ലി നിയോജക മണ്ഡലത്തെ ക്യാൻസർ മുക്തമാക്കാനുള്ള പദ്ധതിയാണിത്. വാർഡുകൾ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ പ്രവർത്തനം.പ്രതിരോധത്തിലൂന്നിയും, ബോധവത്ക്കരണവും ഔഷധസസ്യങ്ങളുടെ പ്രയോഗവും സമഗ്രമായി അവലംഭിക്കുന്ന പദ്ധതിയാണിത്.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ വീടിനും രോഗപ്രതിരോധശേഷിയുള്ള പത്ത് വീതം ചെടികൾ സൗജന്യമായി നൽകും. കാൻസർ ബാധിച്ച നിർധനരായ രോഗികൾക്ക് ഭക്ഷണവും മരുന്നും വസ്ത്രവും സൗജന്യമായി നൽകുന്നതും പദ്ധതിയിൽ പെടുന്നു. പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും ഒരു വാഹനം പ്രവർത്തിയ്ക്കും. അസംബ്ലി മണ്ഡലത്തിനു പുറത്തുള്ള വീടുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പാറക്കൽ അബ്ദുള്ള എം.എൽ എ , ശ്യാം ജി മേനോന് ഔഷധ സസ്യം നൽകിക്കൊണ്ട് നിർവഹിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്ക്കരൻ അധ്യക്ഷം വഹിച്ചു. വൈദ്യർ ഹംസ മടിക്കൈ പദ്ധതി വിശദീകരിച്ചു. എം.എം. കുമാരൻ, വടയക്കണ്ടി നാരായണൻ, ശ്യാം ജി മേനോൻ, അൻവർ മഹാദേശി, ഏകെ ദേവദാസൻ, സിഎച്ച്ശിവദാസൻ, ബാബു കുന്നത്ത്, രമേശൻ ഊരാളുങ്കൽ, മൊയ്തു കുറ്റ്യാടി, കെ ശശി, രാഗേഷ് കല്ലാച്ചി എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications