സമഗ്ര പാക്കേജ് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിൻ്റെ മാർക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റിൽ അധികമായി അനുവദിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയുടെ തിരിച്ചു വരവ് സാധ്യമാക്കുന്ന പുത്തൻ പദ്ധതികൾക്ക് ഇടം നൽകി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്നു. വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും. പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ടൂറിസം വകുപ്പിൻ്റെ മാർക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റിൽ അധികമായി അനുവദിച്ചത് സന്തോഷകരമാണ്. ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തനമൂലധനം ലഭ്യമാക്കുന്നതിനായി കെ എഫ് സി 400 കോടി രൂപ വായ്പ നൽകും. ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യത്തിനായി 5 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തലശേരി മേഖലകളിലാണ് ഈ വാഹന സൗകര്യം ഒരുക്കുക.
കേരളത്തിൻ്റെ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകർഷകമാക്കുന്നതിനുള്ള രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികൾ കൂടി ബജറ്റിൽ പ്രഖ്യാപിക്കുകയുണ്ടായി. മലബാർ ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാർന്ന പദ്ധതികളായി മാറും. രണ്ട് പദ്ധതികൾക്കും 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Recommended Video
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
തുഞ്ചത്ത് എഴുത്തച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ വി വിജയൻ,എം ടി വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ ഇടങ്ങളിലൂടെയാണ് മലബാർ ലിറ്റററി സർക്യൂട്ട്. ബേപ്പൂർ , തുഞ്ചൻ സ്മാരകം, പൊന്നാനി, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, തൃത്താല എന്നീ പ്രദേശങ്ങളെ കോർത്തിണക്കുന്നതാണ് ലിറ്റററി സർക്യൂട്ട്.
കൊല്ലം ജില്ലയിലെ അഷ്ടമുടി കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കരമീൻപിടിപ്പാറ,മുട്ടറമരുതിമല,ജടായുപാറ,തെന്മല,അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബജറ്റിൽ പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് .
സാരിയില്‍ അതിവ സുന്ദരിയായി അനസൂയ ഭരദ്വാജ്; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications