കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുതീര്‍പ്പോ കേന്ദ്രത്തിന്‍റെ കണ്ണുരുട്ടലോ; കെ സുരേന്ദ്രന്റെ യാത്രയില്‍ സജീവമായി ശോഭാ സുരേന്ദ്രന്‍

Google Oneindia Malayalam News

കണ്ണൂര്‍: ബിജെപിയില്‍ അനുനയത്തിന്‍റെ സൂചന നല്‍കി കെ സുരേന്ദ്രന്‍റെ വിജയ യാത്രയില്‍ ശോഭാ സുരേന്ദ്രനും സജീവമാവുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പോലും പൊതുതിരഞ്ഞെടുപ്പുകളില്‍ സജീവമല്ലാതിരുന്ന ശോഭാ സുരേന്ദ്രന്‍ വിജയ യാത്രയുടെ ആദ്യ രണ്ട് ദിനത്തെ പരിപാടിയില്‍ സജീവമായി പങ്കെടുത്തു. കാസര്‍ഗോട് മഞ്ചേശ്വരത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത വിജയ യാത്രയുടെ ഉദ്ഘാടന ദിനത്തിലും രണ്ടാം ദിനമായ കണ്ണൂരിലെ പര്യടനത്തിലുമാണ് ശോഭാ സുരേന്ദ്രന്‍റെ സജീവ പങ്കാളിത്തമുണ്ടായത്.

പോണ്ടിച്ചേരിയും കേരളവും അരാഷ്ട്രീയ ബിംബങ്ങളുടെ രാഷ്ട്രീയ ദൗത്യങ്ങളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നുപോണ്ടിച്ചേരിയും കേരളവും അരാഷ്ട്രീയ ബിംബങ്ങളുടെ രാഷ്ട്രീയ ദൗത്യങ്ങളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ ശോഭാ സുരേന്ദ്രന് കടുത്ത അതൃപ്തിയുണ്ടാക്കിയെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് 9 മാസങ്ങളോളം പാര്‍ട്ടി പരിപാടികളില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ വിട്ടു നിന്നത്. എന്നാല്‍ ഇപ്പോള്‍ സുരേന്ദ്രന്‍റെ സംസ്ഥാന ജാഥയില്‍ തന്നെ ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തത് ഒത്തുതീര്‍പ്പിന്‍റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

bjpsh

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശം ദേശീയ നേതൃത്വം നല്‍കിയതിനാലാണ് ശോഭ വിജയ യാത്രയില്‍ പങ്കെടുത്തതെന്നാണ് ശോഭ സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കാര്യം ശോഭാ സുരേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെങ്കിലും പാര്‍ട്ടിയുടെ പ്രചാരണ രംഗത്തുണ്ടാകുമെന്നും ബിജെപിക്ക് മികച്ച വിജയം ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന പി എസ് സി സമരങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഇടപ്പെട്ടിരുന്നു. വിജയ സാധ്യതയുള്ള ഏതെങ്കിലും സീറ്റ് കിട്ടുന്നതിന് വേണ്ടിയാണ് ഇതെന്നായിരുന്നു പ്രചാരണം. ഇതേ തുടങ്ങിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ശോഭ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.

<strong>യു ഡി എഫിലേക്ക് അവര്‍ വെറുതെ വന്നതല്ല... സീറ്റ് ചോദിക്കാന്‍ ബി ജെ എസ്, കുഞ്ഞാലിക്കുട്ടിക്ക് പാളി</strong>?യു ഡി എഫിലേക്ക് അവര്‍ വെറുതെ വന്നതല്ല... സീറ്റ് ചോദിക്കാന്‍ ബി ജെ എസ്, കുഞ്ഞാലിക്കുട്ടിക്ക് പാളി?

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച എന്‍ പ്രശാന്ത്‌ ഐഎസിനെതിരെ നടപടി ആവശ്യപ്പെട്ട്‌ കെ യു ഡബ്ല്യു ജെമാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച എന്‍ പ്രശാന്ത്‌ ഐഎസിനെതിരെ നടപടി ആവശ്യപ്പെട്ട്‌ കെ യു ഡബ്ല്യു ജെ

English summary
Compromise in BJP;Sobha Suhendran participated in K Surendran's march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X