ഒത്തുതീർപ്പ് രാഷ്ട്രീയം കൊലപാതകത്തിന് തുണയാകുന്നു: കെ സുധാകരൻ

വടകര: ആർ എസ് എസ്- സി പി എം നേതാക്കൻമാർ ഒരേ സമയം പ്രകോപനങ്ങളിലൂടെ രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിക്കുകയും അതേ സമയം അടച്ചിട്ട മുറികളിൽ ദുരൂഹമായ ഒത്തുതീർപ്പുകളിൽ ഏർപ്പെടുന്ന നെറികേട് മനസ്സിലാക്കാൻ സമൂഹം തയ്യാറാകണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം കെ സുധാകരൻ പറഞ്ഞു.തിരുവള്ളൂർ മണ്ഡലം കോൺഗ്രസ്സ് സമ്മേളനം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സുധാകരൻ.

ഒത്തുതീർപ്പുകളും ഗൂഡാലോചനകളും വെളിപ്പെടും എന്നതിനാലാണ് സി ബി ഐ അന്വേഷണവും കോടതി നിരീക്ഷണത്തിലുള്ള അന്വേഷണവും സി പി എം ഭയപ്പെടുന്നത്. അസഹിഷ്ണുതയുടെ രാഷ്ട്രിയത്തോട് ത്രിപുരയിലെ ജനങ്ങളുടെ പ്രതികരണം അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായും ഉണ്ടാകും .ആർ എസ് എസ് വോട്ടു വാങ്ങി ആദ്യമായി എം എൽ എ ആയ പിണറായി വിജയൻ സംഘപരിവാറിനോടുള്ള കടപ്പാട് തുടരുന്നതാണ് കേരളം കാണുന്നത്. ഷുഹൈബ് വധത്തിലൂടെ കോൺഗ്രസ്സിന് നഷ്ടപ്പെട്ടത് ഒരു നേതാവിനെ ആണെങ്കിൽ സമൂഹത്തിന് നഷ്ടപ്പെട്ടത് നിസ്വാർത്ഥനായ പൊതു പ്രവർത്തകനെയാണ്

 ksudhakaran

.ഈ വധത്തിൽ അടച്ചിട്ട മുറിയിലെ ഒത്തുതീർപ്പല്ല തുറന്ന കോടതിയിലെ വിധി പറയലാണ് പാർട്ടിയുടെ ലക്ഷ്യമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ആർ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിആർ എം ഷെഫീർ മുഖ്യ പ്രഭാഷണം നടത്തി. കടമേരി ബാലകൃഷ്ണൻ,വി എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, അച്യുതൻ പുതിയെടുത്ത്, രാധാകൃഷ്ണൻ കാവിൽ, സി പി വിശ്വനാഥൻ, എടവത്ത് കണ്ടി കുഞ്ഞിരാമൻ, പി കെ രാഗേഷ്, ശ്രീജേഷ് ഊരത്ത്, ഡി പ്രജീഷ്,പി .എം ചാത്തുകുറുപ്പ് ,വി കെ കുട്ടി,സബിത മണക്കുനി ബവിത്ത് മലോൽ, പ്രമോദ് കോട്ടപ്പള്ളി,സിവി ഹമീദ്,സജീവൻ വെള്ളൂക്കര, വി കെ ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+