• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയപ്പെട്ട സഖാവിനെ ഒരു നോക്കുകാണാന്‍ പുഷ്പനെത്തി; കണ്ണീരോടെ വിട, വികാരനിര്‍ഭര കാഴ്ച

Google Oneindia Malayalam News

തലശേരി: പ്രിയപ്പെട്ട സഖാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരുനോക്ക് കാണാന്‍ സകാവ് പുഷ്പനെത്തി. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എക്കാലത്തും വികാരമായ പുഷ്പന്‍ കോടിയേരിയെ കാണാന്‍ ടൗണ്‍ഹാളില്‍ എത്തിയതോടെ ചുറ്റുംകൂടി നിന്നവരുടെ കണ്ണില്‍ ഈറനണിഞ്ഞു. പ്രിയപ്പെട്ട നേതാവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ രാവിലെ മുതല്‍ തലശേരിയിലേക്ക് ജനം ഒഴുകിയെത്തിയിരുന്നു.

 ' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ് ' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ്

രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം കണ്ണൂരില്‍ എത്തുമെന്നാണ് അറിയിച്ചതെങ്കിലും ഒരു മണിയോടെയാണ് എത്തിയത്. വിമാനത്താവളത്തില് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും മറ്റ് നേതാക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. 30 കിലോ മീറ്ററോളം നീണ്ട വിലാപ യാത്രയ്ക്ക് ശേഷമാണ് മൃതദേഹം തലശേരി ടൗണ്‍ ഹാളിലേക്ക് എത്തിയത്.

കേരള പൊലീസിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷമാണ് ഭൗതിക ശരീരം ടൗണ്‍ഹാളിലേക്ക് മാറ്റിയത്. പ്രിയ സഖാവിനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ എത്തിയിരുന്നു. കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് തലശ്ശേരി ടൗണ്‍ ഹാളിലേക്ക് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

'ഒരു തുമ്പുമില്ലാത്ത ചേലേമ്പ്ര ബാങ്ക് കവര്‍ച്ച, കോടിയേരി വിളിച്ചപ്പോള്‍ പറഞ്ഞത്..'; കുറിപ്പുമായി പൊലീസുകാരന്‍'ഒരു തുമ്പുമില്ലാത്ത ചേലേമ്പ്ര ബാങ്ക് കവര്‍ച്ച, കോടിയേരി വിളിച്ചപ്പോള്‍ പറഞ്ഞത്..'; കുറിപ്പുമായി പൊലീസുകാരന്‍

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മരണം സ്ഥിരീകരിച്ചത്. പോളിറ്റ് ബ്യൂറോ അംഗവും അടുത്തകാലം വരെ പാര്‍ടിയുടെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ക്യാന്‍സറിനെതിരായ നീണ്ട പോരാട്ടത്തിനൊടുവില്‍ ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും മികച്ച വിദ്യാര്‍ത്ഥി നേതാവായി തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. 1973 മുതല്‍ 1979 വരെ എസ്എഫ്ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, എസ്എഫ്ഐയെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി സംഘടനയാക്കി മാറ്റുന്നതില്‍ നിസ്തുലമായ സംഭാവന നല്‍കി. പിന്നീട് യുവജന സംഘടനയില്‍ സജീവമായ അദ്ദേഹം കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

പത്തനംതിട്ടയെന്ന യുഡിഎഫ് കോട്ട തകർക്കാന്‍ ചുക്കാന്‍ പിടിച്ച കോടിയേരി: അഞ്ചും പിടിച്ച് പാർട്ടി പത്തനംതിട്ടയെന്ന യുഡിഎഫ് കോട്ട തകർക്കാന്‍ ചുക്കാന്‍ പിടിച്ച കോടിയേരി: അഞ്ചും പിടിച്ച് പാർട്ടി

പാര്‍ടി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഖാവ് തുടക്കം മുതലേ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചു. 1988ല്‍ കേരള സംസ്ഥാന കമ്മിറ്റിയിലേക്കും 1995ല്‍ സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 1995 വരെ പാര്‍ടിയുടെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന സഖാവ് ആര്‍എസ്എസില്‍ നിന്നുള്ള ആക്രമണങ്ങളും പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളും പരാജയപ്പെടുത്തി പാര്‍ടിയെ ധീരമായി നയിച്ചു.

2002ലെ പതിനേഴാം പാര്‍ടി കോണ്‍ഗ്രസില്‍ പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും 2008ലെ 19ാം കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോയിലേക്കും സഖാവ് കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു. 2015നും 2022നും ഇടയില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലഘട്ടം പാര്‍ടി അസാമാന്യമായ വളര്‍ച്ച കൈവരിച്ച കാലം കൂടിയായിരുന്നു.

തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണയാണ് കോടിയേരി നിയമസഭയിലെത്തിയത്. 2006 മുതല്‍ 2011 വരെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്ന സഖാവ് സമര്‍ത്ഥനായ നിയമസഭാംഗവും ഭരണാധികാരിയും ആയിരുന്നു.
1975നും 1977നും ഇടയിലെ അടിയന്തിരാവസ്ഥക്കാലത്ത് മിസ പ്രകാരം 18 മാസം സഖാവ് കോടിയേരി ജയിലില്‍ കിടന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ആളായിരുന്നു കോടിയേരി. 1971ലെ തലശ്ശേരി കലാപത്തില്‍ വര്‍ഗീയ ശക്തികളെ ചെറുക്കുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. പിന്നീട് വര്‍ഗീയ ശക്തികള്‍ വിനാശകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴെല്ലാം അവര്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കി.

പ്രസംഗത്തില്‍ അസാമാന്യമായ കഴിവുണ്ടായിരുന്നു സഖാവ് കോടിയേരിക്ക്. പാര്‍ടിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളുടെ ഏറ്റവും ഫലപ്രദമായ വക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ബോധ്യങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ, സൗഹാര്‍ദ്ദപരമായ മനോഭാവവും വിവിധ രാഷ്ട്രീയ ചേരികളിലുള്ള നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തു.

English summary
Comrade Pushpan came to see Kodiyeri Balakrishnan one last time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X