Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭനിരോധന ഉറയിലാക്കിയും സ്വര്‍ണക്കടത്ത്

കരിപ്പൂര്‍: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി ഒരാള്‍ക്കൂടെ പിടിയില്‍. വടകര മടപ്പള്ളികോളേജിന് സമീപം എളയേടത്ത് ആനക്കുഴിയില്‍ ഷാഫിയാണ് ഇത്തവണ അറസ്റ്റിലായത്.

ഞായറാഴ്ച പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയതാണ് ഷാഫി. ഗര്‍ഭ നിരോധന ഉറയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

gold

933 ഗ്രാമുള്ള എട്ടു സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്. ഇവയ്ക്ക് ഇന്ന് വിപണിയില്‍ 25 ലക്ഷം രൂപ വിലമതിയ്ക്കും. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രതിയെ പിടികൂടിയത്.

നേരത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങളിലെ ഹുക്കുകളും കൊളുത്തുകളുമാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ തിരുവനന്തപുരത്തുവച്ച് പിടികൂടിയിരുന്നു. കോഴിക്കോട് വച്ച് മലദ്വാരത്തിലൂടെ സ്വര്‍ണം കടത്തിയതും വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+