Get Updates
Get notified of breaking news, exclusive insights, and must-see stories!

യത്തീംഖാനയിലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി?പീഡിപ്പിച്ചത് കടമുറിയില്‍ വെച്ച്

പെണ്‍കുട്ടികളെല്ലാം ലൈഗിംക പീഡനത്തിനിരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

വയനാട്: യത്തീംഖാനയിലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിരയായതായി സംശയം. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി യത്തീംഖാനയിലെ പെണ്‍കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ സാമൂഹിക ക്ഷേമവകുപ്പ് തീരുമാനിച്ചു. അതേസമയം, ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന യത്തീംഖാന അധികൃതരുടെ പരാതിയില്‍ ഏഴോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ പെണ്‍കുട്ടികളെല്ലാം ലൈഗിംക പീഡനത്തിനിരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ആകെ പതിനൊന്നോളം കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പ്രതികളെ അറസ്റ്റ് ചെയ്തു...

പ്രതികളെ അറസ്റ്റ് ചെയ്തു...

യത്തീംഖാനയില്‍ താമസിച്ച് പഠിക്കുന്ന ഏഴോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി യത്തീംഖാന അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യത്തീംഖാനയുടെയും കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെയും ഇടയില്‍ കച്ചവടം നടത്തുന്ന ഏഴോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗ്രൂപ്പ് കൗണ്‍സിലിംഗ് നടക്കുന്നു...

ഗ്രൂപ്പ് കൗണ്‍സിലിംഗ് നടക്കുന്നു...

യത്തീംഖാനയിലെ കൂടുതല്‍ പെണ്‍കുട്ടികളെ സമാനരീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പോലീസിന്റെയും അധികൃതരുടെ സംശയം. ഇതിനായി യത്തീംഖാനയിലെ പെണ്‍കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിംഗിന് വിധേയമാക്കാനാണ് സാമൂഹിക ക്ഷേമ വകുപ്പിന്റെ തീരുമാനം.

മെഡിക്കല്‍ റിപ്പോര്‍ട്ട്...

മെഡിക്കല്‍ റിപ്പോര്‍ട്ട്...

യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇരയായത് എട്ടിലും ഒമ്പതിലും പഠിക്കുന്നവര്‍...

ഇരയായത് എട്ടിലും ഒമ്പതിലും പഠിക്കുന്നവര്‍...

യത്തീംഖാനയില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള കടയില്‍ വെച്ചാണ് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

പീഡിപ്പിച്ചതായി പെണ്‍കുട്ടികളും മൊഴി നല്‍കി...

പീഡിപ്പിച്ചതായി പെണ്‍കുട്ടികളും മൊഴി നല്‍കി...

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികള്‍ സമീപത്തെ കടയില്‍ നിന്നും ഇറങ്ങിവരുന്നത് കണ്ട യത്തീംഖാന അധികൃതര്‍ പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോളാണ് സംഭവം പുറത്തറിയുന്നത്. തങ്ങളെ പീഡിപ്പിച്ചതായി പെണ്‍കുട്ടികളും മൊഴി നല്‍കിയിട്ടുണ്ട്.

വിശദമായ അന്വേഷണം...

വിശദമായ അന്വേഷണം...

ജനുവരി മുതല്‍ പെണ്‍കുട്ടികളെ പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികള്‍ക്ക് മിഠായി നല്‍കി കടയിലേക്ക് വിളിച്ചുവരുത്തി ബന്ധം സ്ഥാപിച്ചെടുത്തതിന് ശേഷമായിരുന്നു പീഡനം. കുട്ടികള്‍ക്ക് മൊബൈലില്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്തതായും പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും, കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+