കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം;ബിജെപി നേതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

Google Oneindia Malayalam News

തൃശ്ശൂർ; ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ നൂറോളം പേരെ പങ്കെടുപ്പിച്ച് ഭാഗവത പാരായണം നടത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹ ക്ഷേത്രത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ലേറെ പേരെ സംഘടിപ്പിച്ച് പരിപാടി നടത്തിയത്. ഇന്ന് രാവിലെ 7.30 നായിരുന്നു സംഭവം.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഏറനാട്ടില്‍ വീട്ടില്‍ ഇ ചന്ദ്രന്‍ (68), തെക്കേടത്ത് മന വീട്ടില്‍ നാരായണന്‍ (47), കിഴക്കേപുരയ്ക്കല്‍ വീട്ടില്‍ ഗോപി ( 58), താഴത്തെ പുരയ്ക്കല്‍ വീട്ടില്‍ സുധനന്‍ (60) എന്നിവരെയാണ് എരുമപ്പെട്ടി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഭൂപേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.ആർഎസ്എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം.

 download2-15

വിവരം അറിഞ്ഞ് പോലീസ് എത്തിയത് കണ്ട് പകുതിയിലേറെ പേർ ഓടി രക്ഷപ്പെട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്ഷേത്ര പൂജകൾക്കും മറ്റ് കർമ്മങ്ങൾക്കും വിലക്കുണ്ടായിരുന്നില്ല. അതേസമയം ആളുകൾ കൂടുന്നതിന് വിലക്ക് ഉണ്ടായിരുന്നു. അതേസമയം ദിവസവും പൂജയ്ക്ക് വിശ്വാസികൾ എത്തിയിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം പ്രദേശത്തെ മറ്റ് ചില ക്ഷേത്രങ്ങളിലും വിലക്ക് ലംഘിച്ച് ആളുകൾ എത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. തൃശ്ശൂരിൽ തന്നെ കഴിഞ്ഞ ദിവസം കുന്നംകുളത്ത് വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയ സംഭവമുണ്ടായിരുന്നു. ഇതിൽ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമിത് ഷാ എവിടെ? ഷായുടെ അസാന്നിധ്യത്തിന് പിന്നിൽ!! മോദിയുടെ നീക്കത്തിന്റെ സൂചനകൾഅമിത് ഷാ എവിടെ? ഷായുടെ അസാന്നിധ്യത്തിന് പിന്നിൽ!! മോദിയുടെ നീക്കത്തിന്റെ സൂചനകൾ

'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ

വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്!ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് രാഹുൽ ഗാന്ധി, മോദിക്ക് മുന്നറിയിപ്പ്<br>വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്!ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് രാഹുൽ ഗാന്ധി, മോദിക്ക് മുന്നറിയിപ്പ്

English summary
conducted bhagavatha parayanam by violating lockdown; 5 people arrested in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X