കണ്ടക്ടറുടെ അമ്മായിയമ്മ മരിച്ചു,കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തി, നാണക്കേട് തന്നെ
കടുത്തുരുത്തി: കണ്ടക്ടറുടെ അമ്മായിയമ്മ മരിച്ചതിനെത്തുടര്‍ന്ന് നിറയെ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടതായും പരാതി. എറണാകുളത്ത് നിന്നും കോട്ടയത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് സര്‍വീസ് നിര്‍ത്തിയത്. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൈറ്റിലയില്‍ നിന്നും കോട്ടയത്തേയ്ക്ക് പോയ ബസ് മുട്ടുചിറ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബെല്ലടിച്ച് സൈഡിലേയ്ക്ക് മാറ്റിയിട്ടു. തന്റെ അമ്മായിയമ്മ മരിച്ചതിനാല്‍ സര്‍വീസ് ഇവിടെ നിര്‍ത്തുകയാണെന്ന് കണ്ടക്ടര്‍ അറിയിച്ചുവത്രേ. എരുമേലി ഡിപ്പോയിലെ ബസാണ് ഇത്തരത്തില്‍ സര്‍വീസ് നിര്‍ത്തിയത്.

സത്യമോ?
കണ്ടക്ടറുടെ അമ്മായിയമ്മ മരിച്ചതിനെത്തുടര്‍ന്ന് നിറയെ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടതായും പരാതി.

എരുമേലി
എരുമേലി ഡിപ്പോയിലെ ബസിനെതിരെയാണ് പരാതി ഉയര്‍ന്നത്. ബസ് നിര്‍ത്തിയ ശേഷം യാത്രക്കാരെ കണ്ടക്ടര്‍ ഇറക്കി വിട്ടുവത്രേ.

വിദ്യാര്‍ഥികളും...
സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും ഉള്‍പ്പടെ ഒട്ടേറെ യാത്രക്കാര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ഉണ്ടായിരുന്നു. തങ്ങളെ ഏറ്റുമാനൂര്‍ ഡിപ്പോ വരെയെങ്കിലും എത്തിയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ഇക്കാര്യവും കേട്ടില്ല.

അനുവാദം
താന്‍ ഡിടിഒയോട് അനുവാദം വാങ്ങിയിട്ടാണ് സര്‍വീസ് നിര്‍ത്തിയതെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്

പറയിപ്പിയ്ക്കാന്‍....
ചെന്നൈയിലെ പ്രളയത്തില്‍ ഹീറോയായി മാറിയ അതേ കെഎസ്ആര്‍ടിസി തന്നെയാണ് ചുരുക്കം ചില ജീവനക്കാരുടെ മോശം പെരുമാറ്റം കൊണ്ട് പഴി കേള്‍ക്കുന്നത്.












Click it and Unblock the Notifications