കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമങ്ങളുടെ അപെക്സ് ബോഡിയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ)യുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം ചെയ്തു. തിരിവനന്തപുരം കോഡൽ സോപാനം ഇൻറ്റർ നേഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് വൈബ്സൈറ്റിന്റെ പ്രകാശനം നടന്നത്. നെക്സ്റ്റ്ലൈൻ സോഫ്റ്റ് വെയർ കമ്പനി ഡിസൈൻ ചെയ്ത വെബ്സൈറ്റ് പ്രെമെൻറ്റോ ടെക്നോളജീസ് ഹോസ്റ്റ് ചെയ്യുന്നു.

അതേസമയം, ബ്ലാക്ക് മെയിലിംഗിലൂടെ പണപ്പിരിവ് നടത്തുന്ന വ്യാജ ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുമെതിരെ നടപടി വേണമെന്ന് കോം ഇന്ത്യ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച സംഘടന ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ അന്വേഷിച്ച് പരാതിയെടുക്കാന്‍ എ ഡി ജി പി മനോജ് എബ്രഹം ദക്ഷിണ - ഉത്തര മേഖല ഐജിമാർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ സംസ്ഥാനത്ത് വ്യാപകമായി ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായികള്‍, ആശുപത്രികള്‍, മത - രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന അനവധി സംഭവങ്ങളാണ് അരങ്ങേറുന്നതെന്നാണ് മുഖ്യമന്ത്രിക്കും, ഡി ജി പിക്കും എ ഡി ജി പിക്കും നൽകിയ പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications