മുക്കം വീണ്ടും കത്തുന്നു... പോലീസിനു നേരെ കല്ലേറ്, വീട്ടിലൊളിച്ച സമരക്കാരെ പോലീസ് പൊക്കി
ബുധനാഴ്ച 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ സമര സമിതി മുക്കത്ത് നടത്തിയ സമരവുമായി ബന്ധപ്പെട്ടു രണ്ടാം ദിനത്തിലും സംഘര്‍ഷം. നേരത്തേ ബുധനാഴ്ച സമരക്കാര്‍ക്കു നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജ് ഉണ്ടായിരുന്നു.

വ്യാഴാഴ്ച സമരക്കാര്‍ മുക്കത്തെ പ്രധാന പാതകളെല്ലാം ഉപരോധിച്ചിരുന്നു. ഇതു നീക്കാന്‍ പോലീസ് എത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സമരക്കാര്‍ പോലീസിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ മുക്കം എസ്‌ഐ അഭിലാഷിന്റെ കൈക്കു പരിക്ക് പറ്റിയിട്ടുണ്ട്.പോലീസിനു നേരെ കല്ലെറിഞ്ഞ സമരക്കാര്‍ സമീപത്തുള്ള വീടുകളില്‍ കയറിയൊളിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വീടുകളില്‍ കയറി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെയും മുക്കത്ത് സംഘര്‍ഷമുണ്ടായിരുന്നു. നിരവറി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമരക്കാര്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകപ്രയോഗവും നടത്തിയിരുന്നു. 21 പേരെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications