ബിജുപ്രഭാകറിന്റെ ഐഎഎസ് വ്യാജമെന്ന്,മന്ത്രിയുടെ ഭാര്യയെ...സര്‍ക്കാരിന് തലവേദനയായി ഐഎഎസ് പോര്!

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് കൃഷിവകുപ്പിനുള്ളിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് രൂക്ഷമായി. കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും, പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയും തമ്മിലുള്ള ഭിന്നതയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഇരുവരും തമ്മില്‍ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളില്‍ ഏര്‍പ്പെട്ടതോടെ കൃഷി മന്ത്രിയും വിഷയത്തില്‍ ഇടപെട്ടെന്നാണ് റിപ്പോര്‍ട്ട്.

രാജു നാരായണസ്വാമി തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്കും കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറിനും പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, മന്ത്രിപുത്രനായത് കൊണ്ടാണ് ബിജു പ്രഭാകറിന് ഐഎഎസ് ലഭിച്ചതെന്നും, ചട്ടം ലംഘിച്ച് ബിജു പ്രഭാകറിന് ഐഎഎസ് നല്‍കിയതിനെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കുമെന്നുമാണ് സ്വാമി പറഞ്ഞത്.

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു...

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു...

കൃഷിവകുപ്പ് ഡയറക്ടറായ തന്നെ രാജു നാരായണസ്വാമി വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബിജു പ്രഭാകറിന്റെ ആരോപണം. ഇതുസംബന്ധിച്ച് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്കും കൃഷിവകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

ഇസ്രേയലില്‍ നിന്നുള്ള വിദഗ്ദനെ കൊണ്ട് ക്ലാസെടുപ്പിച്ചത്...

ഇസ്രേയലില്‍ നിന്നുള്ള വിദഗ്ദനെ കൊണ്ട് ക്ലാസെടുപ്പിച്ചത്...

വ്യവസായ മന്ത്രി എസി മൊയ്തീന്റെ ഭാര്യയെ ഹോര്‍ട്ടികോര്‍പ്പില്‍ നിയമിച്ചതും, ഇസ്രായേലില്‍ നിന്നുമുള്ള കൃഷി വിദഗ്ദനെ കൊണ്ട് ക്ലാസെടുപ്പിച്ചതും തനിക്കെതിരെയുള്ള ആയുധമാക്കി സ്വാമി പ്രയോഗിക്കുകയാണെന്നാണ് ബിജു പ്രഭാകറിന്റെ ആരോപണം.

പരാതി നല്‍കുമെന്ന്...

പരാതി നല്‍കുമെന്ന്...

മന്ത്രിപുത്രനായത് കൊണ്ടാണ് ബിജു പ്രഭാകറിന് ഐഎഎസ് ലഭിച്ചതെന്നും, ഇതിനെതിരെ കേന്ദ്രത്തില്‍ പരാതി നല്‍കുമെന്നും രാജു നാരായണ സ്വാമി പ്രതികരിച്ചു. മന്ത്രിയുടെ ഭാര്യയെ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്നും സ്വാമി ആരോപിക്കുന്നുണ്ട്.

മന്ത്രിയെ കണ്ടു...

മന്ത്രിയെ കണ്ടു...

ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമായതോടെ, ഇത്തരത്തിലുള്ള ഒരു സെക്രട്ടറിക്ക് കീഴില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് ബിജു പ്രഭാകര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച സര്‍ക്കാര്‍ പത്തു ദിവസത്തേക്ക് അവധി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

തൃശൂരില്‍ സിനിമാ രംഗങ്ങളെ വെല്ലുന്ന കാര്‍ചേസിങ്;പോലീസ് കള്ളന്മാരെ പിന്തുടര്‍ന്നത് ഓട്ടോറിക്ഷയില്‍...കൂടുതല്‍ വായിക്കൂ...

നിയമസഭയില്‍ ഒ രാജഗോപാലിന് പറ്റിയ 'മണ്ടത്തരം'!!! കണ്ടാല്‍ ചിരിച്ച് മണ്ണുകപ്പും!കൂടുതല്‍ വായിക്കൂ...

English summary
conflict between ias officers in agriculture department.
Please Wait while comments are loading...