കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികൾ തമ്മിൽ കടലിൽ സംഘർഷം; ചോമ്പാല ഹാർബറിൽ ഹാർത്താൽ

  • By Desk
Google Oneindia Malayalam News

വടകര: രണ്ട് വളളങ്ങളിലെ തൊഴിലാളികൾ തമ്മിൽ കടലിൽ നടന്ന സംഘർഷത്തെ തുടർന്ന് രണ്ട് പേർക്ക് പരുക്ക്.ബുധനാഴ്ച രാത്രിയാണ് സംഘർഷം നടന്നത്.കുരിയാടിയിലെ വൈക്കത്തപ്പൻ,മടപ്പളളിയിലെ ഓംശാന്തി എന്നീ വളളങ്ങളിലെ തൊഴിലാളികൾ തമ്മിൽ വല വീശുന്നത് സംബന്ധിച്ചുള്ള തർക്കമാണ് കൈയ്യേറ്റത്തിലും,സംഘർഷത്തിലും കലാശിച്ചത്.

മോഹൻലാൽ 18 കിലോ കുറച്ചതിന്റെ രഹസ്യം പുറത്ത്!!! ആർക്കും ചെയ്യാം 'ഒടിയനടി'... പൊളിച്ചടുക്കി പൊങ്കാലമോഹൻലാൽ 18 കിലോ കുറച്ചതിന്റെ രഹസ്യം പുറത്ത്!!! ആർക്കും ചെയ്യാം 'ഒടിയനടി'... പൊളിച്ചടുക്കി പൊങ്കാല

മടപ്പളളിയിലെ പളളിവളപ്പിൽ സുകുമാരൻ , പ്രജീഷ് എന്നിവർക്കാണ് പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചത് .കരയിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ ദൂരം കണ്ണൂർ പുറങ്കടലിൽ വെച്ചാണ് സംഘർഷമുണ്ടായത് . സംഘർഷത്തെ തുടർന്ന്
വ്യാഴാഴ്ച ചോമ്പാല മത്സ്യബദ്ധന തുറമുഖത്ത് ഹർത്താൽ ആചരിച്ചു. മടപ്പളളിയിലെ തൊഴിലാളികളുടെ ആഹ്വാനപ്രകാരമാണ് ഹർത്താൽ. തുറമുഖത്ത് സമാധാനം പുനസ്ഥാപിക്കാൻ ചോമ്പാല എസ്ഐ ജിതേഷ് പി കെ യുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ ,വഞ്ചി ഉടമ ,മത്സ്യ വിൽപ്പന ,ദല്ലാൾ എന്നിവരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു.

conflict

കടലിൽ വെച്ച് വളളങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാതിരിക്കാനും സമാധാനം പുനസ്ഥാപിക്കാനും സമാധാന യോഗം തീരുമാനിച്ചു .
English summary
Conflict between labours in chombala-strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X