കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐക്കാർ തമ്മിൽ കൂട്ടത്തല്ല്; തൃശൂരിൽ അഞ്ച് പേർക്ക് പരിക്ക്, ഇരുപതോളം പേർക്കെതിരെ കേസ്!!

Google Oneindia Malayalam News

തൃശൂർ: കോളേജിനകത്ത് എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. തൃശൂർ പഴഞ്ഞി കോളേജിലാണ് സംഭവം. കേളേജിലെ എസ്എഫ്ഐ പ്രവർത്തകരെ പുറത്ത് നിന്ന് എത്തിയ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 20 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കാമ്പസിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥികളെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച മുതിർന്ന വിദ്യാർത്ഥികളും ആദ്യവർഷ വിദ്യാർത്ഥികളും തമ്മിൽ കോളേജിൽ വാക്കേറ്റമുണ്ടായിരുന്നു. കോളേജ് അധികൃതർ രക്ഷകർത്താക്കളെ വിളിച്ച് വരുത്തി പരഹരിച്ചിരുന്നു. ഇതിന് തുടർച്ചയായി കോളേജിൽ ചൊവ്വാഴ്ച തർക്കമുണ്ടായിരുന്നു.

പുറത്ത് നിന്നെത്തിയ വിദ്യാർത്ഥികൾ

പുറത്ത് നിന്നെത്തിയ വിദ്യാർത്ഥികൾ


എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ബെന്ന, കോളേജ് യൂമിയൻ ജറൽ സെക്രട്ടറി വിഷ്ണു നാരായണൻ എന്നിവർ ക്ക് പരിക്കേറ്റിരുന്നു. പിന്നീട് പോലീസെത്തിയാണ് വിദ്യാർത്ഥികളെ പിരിച്ചു വിട്ടത്. ഇതിനെ തുടർന്നാണ് കോളേജിൽ വീണ്ടും അക്രമം ഉണ്ടായത്. പൂർവ്വ വിദ്യാർത്ഥികളും മറ്റ് കോളേജിൽ നിന്നെത്തി വിദ്യാർത്ഥികളുമാണ് തങ്ങളെ മർദ്ദിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു.

അക്രമത്തിലൂടെ അടിച്ചമർത്താൻ ശ്രമം

അക്രമത്തിലൂടെ അടിച്ചമർത്താൻ ശ്രമം

യൂണിറ്റ് ഭാരവാഹാകളുടെ പ്രവർത്തവനത്തിന് എതിരെ നിൽക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമർത്താനും ലഹരി ഉപയോഗിക്കുന്നവരെന്ന് മുദ്രകുത്തി കേളേജിൽ നിന്ന് പുറത്താക്കാനുമാണ് ശ്രമിക്കുന്നതെന്ന് പരിക്കേറ്റവർ കുറ്റപ്പെടുത്തി. ക്രിക്കറ്റ് സ്റ്റമ്പ്, ഇരുമ്പ ദണ്ഡ്, കമ്പി, പട്ടിക, തുടങ്ങിയ മാരക ആയുധങ്ങളുമായാണ് വിദ്യാർത്ഥികളെ അക്രമിക്കാൻ പുറത്ത് നിന്നുള്ളവർ എത്തിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐ പ്രതിസന്ധിയിലായിരിക്കുന്ന സംഭവമാണിത്. യൂമിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഖിലിനെ യൂണിറ്റ് ഭാരവാഹികൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത് വൻ വിവാദമായിരുന്നു. എസ്എഫ്ഐയെ പലഭാഗത്തു നിന്നും വിരോധികൾക്ക് അക്രമിക്കാൻ ഇടയാക്കിയ സംഭവമായിരുന്നു അത്.

അഖിലും എസ്എഫ്ഐ കാരൻ

അഖിലും എസ്എഫ്ഐ കാരൻ

നെഞ്ചിൽ കുത്തിയ ശേഷം അഖിലിനെ കാമ്പസിനുള്ളിൽ എസ്എഫ്ഐ ഭാരവാഹികൾ ഓടിക്കുകായിരുന്നു. കുത്തേറ്റ് അവശനായ അഖിലിനെ പിന്നിൽ നിന്ന് അക്രമിക്കുകയും കല്ലെറിയുകും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അഖിലിനെ താങ്ങി പിടിച്ച് ഓടുന്ന സുഹൃത്തുക്കളെയും ആക്രമിച്ചിരുന്നു. അഖിലും ഒരു എസ്എഫ്ഐ പ്രവർത്തകനായിരുന്നു എന്നതാണ് ചർച്ച ചെയ്യാൻ കാരണമായത്.

തെറ്റ് തിരുത്തി മുന്നോട്ട് പോകും

തെറ്റ് തിരുത്തി മുന്നോട്ട് പോകും


യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന് ശേഷം തെറ്റ് തിരുത്തി നല്ല പ്രവർത്തനം കാഴിചവെക്കാനുള്ള ഒരുക്കത്തിലാണ് എസ്എഫ്ഐ. ഇതിനിടയിലാണ് ഇത്തരത്തിലുള്ള വാർത്ത തൃശൂരിൽ നിന്ന് പുറത്ത് വരുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ എസ്എഫ്ഐയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ എം സ്വരാജ് രംഗത്തെത്തിയിരുന്നു. എസ്എഫ്ഐക്കാർക്ക് തെറ്റ് പറ്റിയിരുന്നു. മാതൃക പരമായി അവർ തെറ്റ് തിരുത്തുകയാണ് കരുത്തോടെ അവർ തെറ്റ് തിരുത്തി മുന്നോട്ട് പോകും എന്ന് പറഞ്ഞതിന് പിന്നാലെയാണ് തൃശൂരിലും ഇത്തരത്തിൽ അക്രമം നടക്കുന്നത്.

English summary
Conflict between SFI workers in Thrissur Pazhanji College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X