Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് ബിജെപി ഹര്‍ത്താല്‍; വാഹനങ്ങള്‍ തടയുന്നു,സംഘര്‍ഷം, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു...

കാസര്‍കോട് നഗരത്തില്‍ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

കാസര്‍കോട്: ചെറുവത്തൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങളും ഓഫീസുകളും പൂര്‍ണ്ണമായി അടഞ്ഞുകിടക്കുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. അപൂര്‍വ്വം ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലറങ്ങിയെങ്കിലും ഇവയെല്ലാം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു.

ജില്ലയുടെ പല ഭാഗത്തും റോഡിലിറങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കാസര്‍കോട് നഗരത്തില്‍ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

bjp

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ സിപിഎമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് ജില്ലയിലെ ബിജെപി പ്രവര്‍ത്തകരുടെ നിലപാട്.

ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ യാത്രയ്ക്കിടെയാണ് ചെറുവത്തൂരില്‍ സംഘര്‍ഷമുണ്ടായത്. ചീമേനിയിലേക്ക് സംഘടിപ്പിച്ച പദയാത്രയ്ക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+