ശബരിമല വിവാദം കൊടുമ്പിരി കൊള്ളുന്നു.. തലസ്ഥാനത്ത് വ്യാപക സംഘർഷം.. ആറ്റിങ്ങലിലും സംഘർഷം ആളിപ്പടർന്നു
Recommended Video

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് ഇന്നലെ ബി.ജെ.പി -സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. പ്രതിഷേധം പലയിടത്തും സംഘർഷത്തിലും അക്രമത്തിലും ചിലയിടത്ത് ലാത്തിച്ചാർജിലും കലാശിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമടക്കം നിരവധിപേർക്ക് പരിക്കേറ്റു. പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു. ബി.ജെ.പി, ശബരിമല കർമ്മസമിതി, സേവാഭാരതി അടക്കമുള്ള സംഘടനകളാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്.
ഏറ്റവുമധികം സംഘർഷമുണ്ടായ സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി പ്രവർത്തകരും സി.പി.എമ്മുകാരും ഏറ്റുമുട്ടി ഇരുവിഭാഗവും പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ പരസ്‌പരം പ്രകോപനരമായ പോർവിളികളോടെ സെക്രട്ടറിയേറ്റിന് ഇരുവശത്തും നിലയുറപ്പിച്ചതോടെ ഏഴ് മണിക്കൂറോളം ഭരണസിരാകേന്ദ്രത്തിന് മുന്നിലും സമീപത്തും യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. ഫ്ളക്സ് ബോർഡുകൾ തകർത്തും പരസ‌്പരം കല്ലെറിഞ്ഞും പ്രവർത്തകർ സംഘർഷത്തിന് കോപ്പുകൂട്ടി.

ആറ്റിങ്ങലിലും സംഘർഷം ആളിപ്പടർന്നു
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സിവിൽ സ്റ്റേഷനു സമീപത്തു വച്ച് കെ.എസ്.ആർ.ടി.സി ബസ്സിനെ ആക്രമിക്കാൻ ശ്രമിച്ച സമരക്കാർക്കു നേരേ പൊലീസ് ലാത്തി വീശിയത് സംഘർഷത്തിൽ കലാശിച്ചു.
നിരവധി പ്രവർത്തകർക്ക് പൊലീസിന്റെ മർദ്ദനം എറ്റു. ഒരു പൊലീസുകാരനും പരിക്കേറ്റു. പരിക്കേറ്റ സമരക്കാരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ സ്റ്റേഷനിലെ പൊലീസുകാരനായ ശ്രീജനാണ് കല്ലേറിൽ പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വെള്ളനാട്ട് ഇന്നലെ രാവിലെ 11.30 ഓടെ കർമ്മ സമിതി പ്രവർത്തകർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നു പ്രതിഷേധ പ്രകടനം ആരംഭിച്ചു. തുടക്കം മുതൽ അക്രമാസക്തരായ പ്രവർത്തകർ റോഡിന് ഇരു വശങ്ങളിലും സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെയും ദേശീയ പണിമുടക്കിന്റെയും പ്രചാരണ ബോർഡുകൾ തകർത്തു.
തുടർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയ പ്രവർത്തകർ അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും തകർത്തു. ഇത് തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്യനാട് പൊലീസ് സ്റ്റേഷനിലെ റാഫി എന്ന പൊലീസുകാരനെ സംഘം മർദ്ദിച്ചു. പരിക്കേറ്റ ഇയാളെ ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അരമണിക്കൂർ ഡിപ്പോ ഉപരോധം കഴിഞ്ഞ് വെള്ളനാട് ജംഗ്ഷനിൽ എത്തിയ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധം കഴിഞ്ഞ ശേഷം സംഘടിതരായി എത്തിയ കുറച്ചു പ്രവർത്തകർ വെള്ളനാട് ജംഗ്ഷന് സമീപത്തെ സി.പി.എം ഓഫീസ് അടിച്ചു തകർത്തു.
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിലെ ആലുംമൂട് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിട്ടും ഇവർ പിരിഞ്ഞുപോകാത്തതോടെ ലാത്തിച്ചാർജ് നടത്തി. ലാത്തിച്ചാർജിൽ 12 പേർക്ക് പരിക്കേറ്റു. പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നെന്ന് പ്രവർത്തകർ പറഞ്ഞു. ബി.ജെ.പി നേതാക്കളായ സി.പി. ശശി, എൻ.പി. ഹരി, മഞ്ചത്തല സുരേഷ്, നഗരസഭ കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, ഹരികുമാർ, കൂട്ടപ്പന മഹേഷ് എന്നിവർക്ക് സാരമായി പരിക്കേറ്റു. എൻ.പി. ഹരിയുടെ തലയ്‌ക്കും കാലിനും കൈകൾക്കും ശശിയുടെ തലയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications