ആലപ്പുഴ മുഹമ്മയില്‍ സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന് പരിക്ക്
ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആലപ്പുഴ മഹമ്മയിലെ കായിപ്പുറത്താണ് സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് പഞ്ചായത്തംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പള്ളിക്കുന്നുംപുറത്തും സംഘര്‍ഷം ഉണ്ടായി. ലീഗ് പ്രവര്‍ത്തകര്‍ സുരേശന്‍ എന്നയാളെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. കല്ല്‌കൊണ്ട് അടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. സുരേശനെ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിറവം മണ്ഡലത്തില്‍ പോളിങ് പുരോഗമിക്കുന്നതിന്
ടെ വോട്ടര്‍പട്ടികയെ ചൊല്ലി തര്‍ക്കമുണ്ടായി. പാഴൂര്‍ 101ാം നമ്പര്‍ ബൂത്തിലാണ് തര്‍ക്കമുണ്ടായത്. ഇതേതുടര്‍ന്ന് 11.30 മുതല്‍ ഇവിടെ പോളിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അമ്പലപ്പുഴയിലെ കാക്കാഴത്തുള്ള യുഡിഎഫ് ബൂത്ത് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.












Click it and Unblock the Notifications