കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് കോളെജ് സംഘര്‍ഷം; തെളിവെടുപ്പിനോട് ആദ്യദിനം തണുപ്പന്‍ പ്രതികരണം

Google Oneindia Malayalam News

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആഘോഷം അധ്യാപകരും അനധ്യാപകരുമായുള്ള അടിപിടിയില്‍ കലാശിച്ച ഫാറൂക്ക് കോളേജിലെ സംഭവങ്ങളന്വേഷിക്കാനുള്ള കമ്മിഷന്‍ തെളിവെടുപ്പ് തുടങ്ങി. ബുധനാഴ്ച രാവിലെയാണ് തെളിവെടുപ്പ് തുടങ്ങിയത്. എന്നാല്‍ ഉച്ചയോടെ അവസാനിപ്പിക്കുകയും ചെയ്തു. കോളെജില്‍ പരീക്ഷ നടക്കുന്നതു കാരണം പല വിദ്യാര്‍ഥികളും യഥാസമയം ലഭ്യമല്ല എന്ന പ്രയാസം കമ്മിഷന്‍ നേരിടുന്നു.

 കേന്ദ്ര ഫണ്ടെന്ന് അലമുറയിടേണ്ട.. അങ്ങനെയൊന്നില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ കേന്ദ്ര ഫണ്ടെന്ന് അലമുറയിടേണ്ട.. അങ്ങനെയൊന്നില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ

തെളിവെടുപ്പുമായി സഹകരിക്കാന്‍ നേരത്തെത്തന്നെ കമ്മിഷന്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും അനധ്യാപകരെയും അറിയിച്ചിരുന്നു. തെളിവെടുപ്പില്‍ ഹാജരാവാന്‍ തയ്യാറാണെന്ന് അവരെല്ലാം കമ്മിഷനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഹാജരാകുവാന്‍ സദ്ധത അറിയിച്ച 18 വിദ്യാര്‍ഥികളില്‍ നാല് പേരെ മാത്രമാണ് ബുധനാഴ്ച ഉച്ചവരെ ലഭ്യമായത്. അവശേഷിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ മൊഴി നല്‍കുമെന്നാണറിയുന്നത്.

farook

മറ്റു വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും തെളിവെടുപ്പ് വ്യാഴാഴ്ച നടക്കും. എല്ലാവരുമായി ഇന്ന് സിറ്റിംഗ് പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഏറ്റവും അടുത്ത ദിവസംതന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന്റെ തീരുമാനം.

ലംബാകൃതിയിലാണ് നഖമെങ്കില്‍ റൊമാന്റിക് ആയിരിക്കും: കയ്യിലെ നഖം പറയുന്ന ഏഴ് രഹസ്യങ്ങള്‍!ലംബാകൃതിയിലാണ് നഖമെങ്കില്‍ റൊമാന്റിക് ആയിരിക്കും: കയ്യിലെ നഖം പറയുന്ന ഏഴ് രഹസ്യങ്ങള്‍!

English summary
conflict in farook college; commision started enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X