കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ സംഘര്‍ഷം, സര്‍ക്കാര്‍ നിരപരാധികളെ വേട്ടയാടുന്നു: കെപിഎ മജീദ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സോഷ്യല്‍മീഡികള്‍ വഴി രൂപംകൊണ്ട ഹര്‍ത്താല്‍ ചില വിദ്വേഷ ശക്തികളുടെ വ്യക്തമായ ആസൂത്രണത്തിലൂടെ രൂപപ്പെട്ടതാണെന്നും ഇതു വഴി സര്‍ക്കാര്‍ നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ഉജിതമായ നടപപടിയെടുക്കണം. ഈ ആവശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് പാര്‍ട്ടി നേരത്തെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപമുണ്ടാക്കുകയാരിന്നു ആര്‍.എസ്.എസ്, ബി.ജെ.പി കേന്ദ്രങ്ങളുടെ ലക്ഷ്യം. ആക്രമണങ്ങള്‍ക്ക് പിന്നില്‍ അന്തര്‍ദേശീയ ഗൂഢാലോചനയുണ്ടെന്ന ബി.ജെ.പി ദേശീയ നേതാവ് പി.കെ കൃഷ്ണദാസിന്റെ പ്രസ്താവന അന്വേഷണം വഴിതിരിച്ചുവിടാന്‍ വേണ്ടി മാത്രമാണ്.

താനൂരില്‍ പ്രത്യേക മതവിഭാഗത്തിന്റെ കടകള്‍ അക്രമിച്ചു എന്ന രീതിയില്‍ മന്ത്രി കെ.ടി ജലീലില്‍ നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ പെരുമയെ അപമാനിക്കുകയാണ് പ്രസ്തവാന കൊണ്ട് ജലീല്‍ ലക്ഷ്യമിട്ടത്. ഹര്‍ത്താല്‍ ദിവസം താനൂരില്‍ 19 കടകള്‍ അക്രമിക്കപ്പെടുകയുണ്ടായി. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ താനൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് ടി.പി.എം അബ്ദുല്‍ കരീമിന്റെ വ്യാപാര സ്ഥാപനമടക്കം 13 ഓളം കടകള്‍ മുസ്ലിം മതവിഭാഗക്കാരുടേതാണ്.

 harthal-mlp

കെ.ആര്‍. ബേക്കറി ഷട്ടര്‍ തകര്‍ത്ത് അക്രമം കാണിച്ചത് സി.പി.എം ക്രിമിനലുകളാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. താനൂരിലെ തീരദേശ സംഘര്‍ഷ സമയത്ത് മുസ്ലിം ലീഗ് നേതാവ് എം.പി അഷ്റഫിന്റെ വീട് തകര്‍ത്ത് കൊള്ളയടിക്കുകയും കോര്‍മ കടപ്പുറത്തെ അക്രമത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സി.പി.എമ്മുകാരാണ് താനൂരിലെ ഹിന്ദു കടകള്‍ അക്രമിച്ചിട്ടുള്ളത്. ഇവരെ രക്ഷിക്കാനാണ് മന്ത്രി കെ ടി ജലീല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി നിരപരാധികളെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഹര്‍ത്താല്‍ ദിവസം റോഡിലിറങ്ങിയവരേയും അല്ലാത്തവരേയും പ്രതിയാക്കുകയും ഏറ്റവും ഗൗരവകരമായിട്ടുള്ള ജാമ്യം പോലും ലഭിക്കാത്ത പോക്സോ വകുപ്പുകള്‍ ചുമത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അറസ്റ്റ് നടക്കുന്നതും വകുപ്പുകള്‍ ചുമത്തപ്പെടുന്നതും മലപ്പുറം ജില്ലയില്‍ മാത്രമാണ്. ഇതിനു പിന്നിലും വലിയ അജണ്ടയുണ്ട്.

fake harthal malapuram

പ്രതിഷേധക്കാര്‍ ഇരയുടെ പേര് പറഞ്ഞുവെന്നു പറഞ്ഞ് പൊലീസ് പുതിയ കേസുകള്‍ തലയില്‍ കെട്ടിവെക്കുന്നുണ്ട്. ഫല്‍ക്സ് ബോര്‍ഡ് സ്ഥാപിച്ച സംഘടനകളുടേ നേരെയും പോസ്‌കോ ചുമത്താനും സി.പി.എം ഭരണകൂടം ശ്രമം നടത്തുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിലും ഇരയുടെ പേര് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഫേസ്ബുക്ക് പോസ്റ്റിലും ഇരയുടെ പേര് വ്യക്തമാക്കുന്നുണ്ട്. പൊലീസിന്റെ ചുക്കാന്‍ പിടിക്കുന്ന ഡി.ജി.പിയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

പോസ്‌കോ വകുപ്പ് ചുമത്തി കേസ് എടുക്കുകയാണെങ്കില്‍ ആദ്യം കേസെടുക്കെണ്ടത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ്. വ്യാപകമായി രീതിയില്‍ കള്ള കേസുണ്ടാക്കി നിരപരാധികളെ വേട്ടയാടാനുള്ള ശ്രമങ്ങളെ മുസ്ലിം ലീഗ് പാര്‍ട്ടി ശക്തമായി നേടിരുമെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ആര്‍.എസ്.എസ് കാരെ പടികൂടിയിട്ടുണ്ടെങ്കിലും അവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇത്തരം ഇടപെടലുകള്‍ക്ക് ആരും വഴങ്ങളരുതെന്നും കെ.പി.എ മജീദ് വാര്‍ത്താ കുറിപ്പില്‍ വ്യാക്തമാക്കി.

അതേ സമയം വാട്സ് ആപ് ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറത്ത് കലാപമുണ്ടാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തിയ ഗൂഢാലോചനയും ഉന്നതര്‍ക്ക് ഇതിലുള്ള പങ്ക് സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ബഹുസ്വരതയും മതേതരത്വവും മുറുകെപിടിച്ച് സ്നേഹത്തോടെയും പരസ്പര സഹകരണത്തോടെയും ജീവിക്കുന്ന മലപ്പുറത്തുകാരുടെ മനസ്സില്‍ വിഭാഗീയത വളര്‍ത്താനുള്ള ക്ഷുദ്രശക്തികളുടെ നീക്കം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പിക്കും.

ബി.ജെ.പിയുടെ ഉന്നതരായ രണ്ട് നേതാക്കള്‍ മലപ്പുറത്ത് വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസ്താവന നടത്തുകയും മലപ്പുറത്ത് പട്ടാളക്യാമ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് ഗൗരവമായി കാണണം. കലാപം നടത്താനുദ്ദേശിച്ച് നടത്തിയ ഗൂഢാലോചനയുടെ തുടര്‍ക്കഥയാണിത്. മഞ്ചേരിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ പിടിയിലായത് മലപ്പുറത്തുകാരല്ലാത്ത ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരാണ്. ഇവരെ ഇതിന് നിയോഗിച്ചത് ആരെല്ലാമാണെന്ന് കണ്ടെത്തണം. ജില്ലയുടെ മറ്റിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ പിടിയിലായ പ്രതികളുടെ കൂട്ടാളികള്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തി ഇവരെയും പിടികൂടണം.

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വ്യാപക പ്രചാരണം നടത്തി അരാഷ്ട്രീയ സമരത്തിന് നേതൃത്വം കൊടുക്കുകയും ഇതിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയുമാണ് ആര്‍.എസ്.എസും ബി.ജെ.പിയും ലക്ഷ്യമിട്ടത്. തീരദേശ മേഖലയില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവരുടെയും കടകള്‍ അക്രമത്തിനിരയായിട്ടുണ്ട്. എന്നാല്‍ മലപ്പുറത്ത് ഹിന്ദുക്കളുടെ കടകള്‍ മാത്രം ആക്രമിക്കപ്പെട്ടുവെന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ പ്രസ്താവന ദുരുദ്ദേശ്യത്തോടെയുള്ളതാണ്. ആസൂത്രിതമായി ആക്രമങ്ങള്‍ നടത്തിയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയും മലപ്പുറം ജില്ലയെ സംഘര്‍ഷഭൂമിയാക്കാന്‍ ആര് ശ്രമിച്ചാലും അത് വിലപ്പോവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

English summary
conflict in harthal; government haunting innocents says muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X