Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാന നഗരിയില്‍ സംഘര്‍ഷം..ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണം..പിന്നില്‍ ???

ആക്രമണ സമയത്ത് കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ പരക്കെ സംഘര്‍ഷം. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിവിധ പ്രദേശങ്ങളില്‍ ആക്രമണമുണ്ടായത്. ആറ്റുകാല്‍, മണക്കാട് പ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ബിജെപി സംസ്ഥാന കാര്യാലയമുള്‍പ്പടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. മരുതംകുഴിയിലെ വീടിന് നേരെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ് എസ്സാണെന്ന് സിപിഎം ആരോപിക്കുന്നു. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയത് സിപിഎം ആണെന്ന് ബിജെപിയും ആരോപിക്കുന്നു.

ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം

ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം

ബിനീഷ് കോടിയേരിയുടെ മരുതം കുഴിയിലെ വീടിന് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു.

ആര്‍ക്കും പരിക്കില്ല

ആര്‍ക്കും പരിക്കില്ല

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് കുടുംബാംഗങ്ങള്‍ എല്ലാം വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അഞ്ജാതര്‍ നടത്തിയ ആക്രമണം

അഞ്ജാതര്‍ നടത്തിയ ആക്രമണം

പുലര്‍ച്ചയോടെയാണ് അക്രമികള്‍ ആക്രോശവുമായി ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് എത്തിയത്. വീടിന് നേരെ കല്ലെറിയുകയും പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.

ആക്രമണത്തിന് പിന്നില്‍

ആക്രമണത്തിന് പിന്നില്‍

ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ്സാണെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന കാര്യാലയത്തിന് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിക്കുന്നു.

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണം

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണം

തിരുവനന്തുപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണത്തില്‍ ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണം നടന്നു. ബൈക്കില്‍ ആയുധങ്ങളുമായെത്തിയ സംഘം ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ആക്രമണത്തില്‍ തകര്‍ത്തു.

കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു

കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു

ബിജെപി ഓഫീസിനെ നേരെ ആക്രമണം നടക്കുമ്പോള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു. മ്യൂസിയെ എസ് ഐ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമകാരികള്‍ ആയുധം കാണിച്ച് പോലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+