ഇടുക്കി ഉടുമ്പന്‍ചോലയില്‍ യൂത്ത് കോണ്‍ഗ്രസും തമിഴ് വംശജരും തമ്മില്‍ സംഘര്‍ഷം
ഇടുക്കി: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമിഴ് വംശജരും തമ്മില്‍ സംഘര്‍ഷം. തമിഴ് വംശജരായ വോട്ടര്‍മാര്‍ കേരളത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇടുക്കി ബോഡിമറ്റം ചെക്ക് പോസ്റ്റില്‍ വച്ച് അവരുടെ വാഹനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.
കള്ളവോട്ട് ചെയ്യാനാണ് തമിഴ് വംശജര്‍ കേരളത്തില്‍ എത്തുന്നത് എന്ന ആരോപണത്തെ തുടര്‍ന്നാണ് അവരുടെ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞത്. ഉടുമ്പന്‍ചോലയില്‍ ഇടത് വലത് മുന്നണികള്‍ക്കൊപ്പം എഐജിഎംകെയും മത്സരരംഗത്തുണ്ട്.

ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം മേഖലയില്‍ തേയില തോട്ടങ്ങളിലെ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ ഇരട്ടവോട്ട് ചെയ്യുന്നത് പതിവാണ്. ഇത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു.
തമിഴ് വോട്ടര്‍മാരെ കേരളത്തിലെത്തിക്കുന്നുവെന്ന് എംഎം മണിക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം കോഴിക്കോട് കുറ്റിയാടി കവിലും പാറയില്‍ ആയുധധാരികളെ പോളിങ് സ്‌റ്റേഷന് സമീപത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലം പോലീസ് പരിശോധന നടത്തുകയാണ്.












Click it and Unblock the Notifications