ഉപ്പളയില്‍ സംഘര്‍ഷം; കല്ലേറും ലാത്തിചാര്‍ജും, സിഐ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
ഉപ്പള: ഉപ്പളയില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി കെട്ടിയ കൊടി പൊലീസ് എടുത്തുമാറ്റിയതിനെ ചൊല്ലി ഒരു സംഘം യുവാക്കളും പൊലീസും ഏറ്റുമുട്ടി. പൊലീസിനെ നേരെ കല്ലേറുണ്ടായി. ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ കുമ്പള സി.ഐ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെ നയാബസാറിലാണ് സംഭവം.
കുമ്പള സി.ഐ വി.വി മനോജ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സന്ദീപ്, സുരേന്ദ്രന് എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. പൊലീസിന്റെ ലാത്തിചാര്‍ജില്‍ മംഗല്പാടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വി.എം മുസ്തഫ(31), അബ്ദുല്‍റസാഖ്(39) എന്നിവര്‍ക്ക് പരിക്കേറ്റു. പൊലീസുകാര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.

മുസ്തഫ മംഗളൂരുവിലെ ആസ്പത്രിയിലും റസാഖ് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സയിലാണ്. ഉച്ചയോടെ അയില മൈതാന റോഡില്‍ ചില യുവാക്കള്‍ കൊടി കെട്ടിയിരുന്നു. ഇത് മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു സംഘം എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് എത്തി കൊടി എടുത്തുമാറ്റി. ഇതോടെയാണ് പൊലീസിന് നേരെ കല്ലേറുണ്ടായത്. കല്ലേറ് രൂക്ഷമായപ്പോള്‍ ലാത്തിചാര്‍ജ് നടത്തി കൂടിനിന്നവരെ പൊലീസ് ഓടിക്കുകയായിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications