കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ രാജാക്കന്‍മാരെ അപമാനിച്ച മുഖ്യമന്ത്രി അറബി രാജാക്കന്‍മാരുടെ കാല് നക്കുന്നു: അജയ് തറയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് ഇപ്പോള്‍. കേരളത്തിന് വേണ്ടി കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനായി മന്ത്രിമാരുള്‍പ്പടെ വിദേശ സന്ദര്‍ശനത്തിന് തയ്യാറെടുത്തിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗള്‍ഫിലേക്ക് പുറപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായി വ്യാപക പ്രചരണമായിരുന്നു സോഷ്യല്‍ മീഡിയിയില്‍ നടന്നത്. ഒരുത്തന്‍ പിച്ചചട്ടിയുമായി അങ്ങോട്ട് വന്നിട്ടുണ്ട്. അഞ്ചിന്റെ പൈസ ആരും കൊടുക്കരുത് എന്നു തുടങ്ങിയ പ്രചരണമായിരുന്നു നടന്നത്. ഈ പ്രചരണത്തിന്റെ ചുവടുപിടിച്ചുള്ള പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാവ് അജയ് തറയില് ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയത്..

അജയ് തറയില്‍ രംഗത്ത്

അജയ് തറയില്‍ രംഗത്ത്

ശബരിമലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇന്നലെ മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയ്ക്കിടേയാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവും കെപിസിസി എക്‌സിക്യൂട്ടിവ് അംഗവുമായ അജയ് തറയില്‍ രംഗത്ത് എത്തിയത്.

വിമര്‍ശനം

വിമര്‍ശനം

പിണറായി വിജയന്‍ അറബി രാജാവിന്റെ കാല് നക്കാന്‍ പോയിരിക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫണ്ട് ശേഖരണത്തെ വിമര്‍ശിച്ചുകൊണ്ട് അജയ് തറയില്‍ സംസാരിച്ചത്.

അറബി രാജാവിന്റെ കാല് നക്കുന്നു

അറബി രാജാവിന്റെ കാല് നക്കുന്നു

സുപ്രീംകോടതിയുടെ വിധിനടപ്പാക്കും എന്ന് വീമ്പ് പറഞ്ഞിട്ട് മുഖ്യമന്ത്രി നേര അബുദാബിയില്‍ പോയി. പന്തളം രാജാവിനേയും തിരുവിതാംകൂര്‍ മഹാരാജാവിനേയും ആക്ഷേപിചിട്ട്, അറബി രാജാവിന്റെ കാല് നക്കുകയാണ് എന്നായിരുന്നു അജയ് തറയിലിന്റെ ആരോപണം.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം

ഇതോടെ ചര്‍ച്ച അവതാരകനായ അയ്യപ്പദാസ് ചര്‍ച്ചയില്‍ ഇടപെട്ടു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം കേരളത്തിന് വേണ്ടി ഫണ്ട് ശേഖരിക്കാന്‍ വേണ്ടിയല്ലേ എന്നായിരുന്നു അവതാരകനായ അയ്യപ്പാദാസിന്റെ ചോദ്യം.

ഫ്യൂഡലുകളെ ആരാധിക്കുക

ഫ്യൂഡലുകളെ ആരാധിക്കുക

അതിന് അറബിയുടെ കാല് നക്കേണ്ട കാര്യമെന്താണ്. നമ്മള്‍ അന്തസ്സുള്ള നിലപാട് എടുക്കണം. ഫ്യൂഡലിസത്തേയും രാജഭരണത്തേയും പരിഹസിക്കുന്നവര്‍ മറ്റു ചില ഫ്യൂഡലുകളെ ആരാധിക്കുകയം ചെയ്യുന്നത് കാപട്യമാണെന്നും അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സന്ദര്‍ശത്തിന് അല്ല

സ്വകാര്യ സന്ദര്‍ശത്തിന് അല്ല

അജയ് തറയിലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി യുഎഇയില്‍ പോയത് സ്വകാര്യ സന്ദര്‍ശത്തിന് അല്ലെന്നും കേരളത്തിന് വേണ്ട് ഫണ്ട് ശേഖരിക്കാന്‍ ആണെന്നത് മറുന്നു പോവരുതെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഭരണ കര്‍ത്താക്കളാണ്

ഭരണ കര്‍ത്താക്കളാണ്

.ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കന്‍മാര്‍ രാജാക്കന്‍മാര്‍ എന്നതിലുപരി ആ രാജ്യത്തിന്റെ ഭരണ കര്‍ത്താക്കളാണെന്നും അതിനാലാണ് മുഖ്യമന്ത്രി അവരെ കാണുന്നതെന്നും അജയ് തറയിലിന് മറുപടിയായി ഇവര്‍ ഉന്നയിക്കുന്നു. അജയ് തറയിലിന് കൃത്യമായ മറുപടി നല്‍കാത്ത അയ്യപ്പദാസിന് നേരേയും വിമര്‍ശനം ഉയുരുന്നുണ്ട്.

ഇത്തരം പരാമര്‍ശങ്ങള്‍

ഇത്തരം പരാമര്‍ശങ്ങള്‍

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ഇല്ലാത്ത സാങ്കേതികത്വം പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തടയുന്ന സാഹചര്യത്തിലാണ് അതിന് ഓശാന പാടുന്ന തരത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം പരാമര്‍ശങ്ങള്‍ എന്നാണ് ഷിനോയ് ചന്ദ്രന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ചത്.

ശക്തമായ പ്രചരണം

ശക്തമായ പ്രചരണം

നേരത്തെ മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയിയില്‍ ഒരു വിഭാഗം ശക്തമായ പ്രചരണം നടത്തിയിരുന്നു. പിരിവെടുക്കാന്‍ എത്തിയിരിക്കുന്ന കേരള മുഖ്യമന്ത്രിക്ക് അഞ്ചുപൈസ കൊടുക്കരുതെന്നുള്ള പ്രചരണമാണ് ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മ്ക്തൂമിന്റെ ഫേസ്ബുക്ക് പേജില്‍ നടന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഇത്തരത്തിലുള്ള കമ്മന്റുകള്‍ വ്യാപകമായിരുന്നു.

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ക്ക് താഴെ മുഴുവന്‍ ഇത്തരത്തിലുള്ള പ്രചരണമാണ് നടന്നത്.

വീഡിയോ

അജയ് തറയിലിന്‍റെ ആരോപണം

ഒരു പിഞ്ഞാണം പിടിച്ചോണ്ട്

ഒരു പിഞ്ഞാണം പിടിച്ചോണ്ട്

'ഒരു പിഞ്ഞാണം പിടിച്ചോണ്ട് ഒരുത്തന്‍ ഭിക്ഷാടനം നടത്താന്‍ അങ്ങോട്ട് വരുന്നുണ്ട് .. ഒരു പങ്കായം എടുത്ത് കാണിച്ചാല്‍ മതി. പുളളി അറബിക്കടിലില്‍ ചാടി ഇന്ദ്രന്റെയും ചന്ദ്രന്റേയും ഇടയിലൂടെ നീന്തി കുണ്ടറ ആപ്പീസിലേക്ക് തിരിച്ച് വന്നോളും.... ഡബിളാ ഡബിള്‍.' എന്നുള്ള കമന്റുകളായിരുന്നു യുഎഇ ഭരണാധികാരിയുടെ പേജില്‍ വന്നത്.

മറ്റു ചില കമന്റുകള്‍

മറ്റു ചില കമന്റുകള്‍

യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന മറ്റു ചില കമന്റുകള്‍ ഇങ്ങനെ..

മര്യാദക്ക് അയാളെ തിരിച്ചയചോളു.. അല്ലെങ്കില്‍ നല്ല ഒന്നാം നമ്പര്‍ പണി നിങ്ങളുടെ രാജ്യത്തിന് കിട്ടും.. കാരണം.. ഇയാള്‍ എവിടെ പോയാലും അതാണ് അവിടത്തെ അവസ്ഥ.. നിങ്ങളുടെ നല്ലതിന് വേണ്ടിയാണു..

കാത്തോളണേ ഹോട്ടലേ

കാത്തോളണേ ഹോട്ടലേ

കാര്യങ്ങള്‍ അബുദാബി രാജാവിനേയും അതുപോലെ ഷാര്‍ജാ ഭരണ തലവനേയും കൂടി അറിയിക്കണ്ടേ?. ഏത് ഹോട്ടലില്‍ ആണാവോ താമസിക്കുന്നത്...തീപിടിത്തം ഒന്നും വരാതെ നിന്നെ നീ തന്നെ കാത്തോളണേ ഹോട്ടലേ

ചില്ലി കാശ് കൊടുക്കണ്ടാ.

ചില്ലി കാശ് കൊടുക്കണ്ടാ.

ചില്ലി കാശ് കൊടുക്കണ്ടാ...കമ്മികളുടെ കടം വീട്ടലാണ് പ്രധാന പരിപാടി ,...... പിന്നെ പാര്‍ട്ടി ഫണ്ട്കരുപിടിപ്പിക്കലും.... ഒന്നിനും കണക്കില്ല ..നാട്ട്കാര്‍ക്ക് 5 പൈസ ടെ ഉപകാരവുമില്ല.... പന്ന മാന്‍ഡ്രേക്ക്

English summary
cong leader ajay tharayil against chief ministers uae visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X