Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച സീരിയല്‍ പുരസ്‌കാരം നല്‍കാത്ത ജൂറിക്ക് അഭിനന്ദനങ്ങള്‍; തീരുമാനം ചരിത്രപരമാണെന്ന് ഡബ്ല്യുസിസി

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് സമീപ ദിവസങ്ങളില്‍ ഉയര്‍ന്നത്. സീരിയലുകള്‍ക്ക് കലാമൂല്യമില്ലെന്നും നിലവാരമില്ലെന്നും പറഞ്ഞ് ഇത്തവണ മികച്ച സീരിയലുകള്‍ക്ക് പുരസ്‌കാരം നിഷേധിക്കുകയായിരുന്നു. ചിലര്‍ ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും സീരിയല്‍ മേഖലയില്‍ നിന്നുള്ളവര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ അടക്കം ജൂറിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ജൂറിയുടെ തീരുമാനത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസി. 29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണെന്ന് ഡബ്ല്യുസിസി പ്രസ്താവനയിലൂടെ അറിയിച്ചു. ജൂറിയുടെ ധീരമായ ആ തീരുമാനം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നെഞ്ചോട് ചേര്‍ക്കുന്നു. ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും ഡബ്ലുസിസിയുടെ അഭിനന്ദനങ്ങള്‍- പ്രസ്താവനയില്‍ പറഞ്ഞു.

wcc

ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്. വന്‍മൂലധനത്തിന്റെ അകമ്പടിയും അധികാരവുമുണ്ടെങ്കില്‍ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരില്‍ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാര്‍ഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്‍പിച്ചിരിക്കുന്നത്. കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല , മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്. അതിന്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണെന്നും ഡബ്ലുസിസി കുറിച്ചു.

അതേസമയം, പുരസ്‌കാരം നല്‍കാത്ത ജൂറി തീരുമാനത്തെ വിമര്‍ശിച്ച് കുടുംബ വിളക്ക് സീരിയലിന്റെ തിരക്കഥാകൃത്ത് രംഗത്തെത്തിയിരുന്നു. സീരിയല്‍ കാണുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ ഉണ്ട്. അവര്‍ മണ്ടന്മാരും വിവരമില്ലാത്തവരും അല്ലേ ഇവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്നാണ് അദ്ദേഹം ചോദിച്ചത്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലൂടെ രേവതിയുടെ പ്രതികരണം.

Recommended Video

cmsvideo
    Kerala State television Award for Ashwathy Sreekanth Oneindia Malayalam

    വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

    അങ്ങനെ തോന്നിയെങ്കില്‍ അങ്ങനെ തന്നെ ആകുമെന്ന് രേവതി സമ്പത്ത് പറഞ്ഞു. എന്തുകൊണ്ട് കളിയാക്കികൂടാ? ഇതുപോലുള്ള ടോക്‌സിസിറ്റികള്‍ ആഘോഷമാക്കി സീരിയല്‍ എന്നപേരില്‍ കലയെ കൊല ചെയ്യുന്ന, അങ്ങേയ്യറ്റം മനുഷ്യവിരുദ്ധത നോര്‍മലൈസ് ചെയ്യാന്‍ ശ്രമിക്കുന്ന, സീരിയല്‍ എന്ന ആശയത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന നിങ്ങളടക്കമുള്ളവരുടെ ആ ശീലത്തിന് ഉചിതമായ തിരിച്ചടിയാണിതെന്ന് രേവതി പറഞ്ഞു. ജൂറിയുടെ തീരുമാനം ഗംഭീര തീരുമാനമാണെന്നേ എന്നെ പറയാനുള്ളു. ഈ വൃത്തികേടുകള്‍ കാണുന്ന ആ ലക്ഷോപലക്ഷം ജനങ്ങള്‍ വെറും ഊളകള്‍ തന്നെ ആണ് മിഷ്ടര്‍- രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+