Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ പുകച്ച് കത്ത് വിവാദം

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥാനം ഒഴിഞ്ഞ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തുകളാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്നും ഇനിയും കോൺഗ്രസ് മുക്തമായിട്ടില്ല. ഹൈക്കമാൻഡ് ഇടപ്പെടലിലൂടെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തെങ്കിലും പാർട്ടി നേതൃത്വത്തിലെ അഴിച്ചുപണി തലവേദനയായി തന്നെ തുടരുകയാണ്. അതിനിടയിലാണ് കത്ത് വിവാദവും കോൺഗ്രസിന് തിരിച്ചടിയാകുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥാനം ഒഴിഞ്ഞ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തുകളാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം.

ഉമ്മൻചാണ്ടിയുടെ വരവ്

ഉമ്മൻചാണ്ടിയുടെ വരവ്

തിരഞ്ഞെടുപ്പ് തോൽവിയിൽ ഉമ്മൻചാണ്ടിയെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്നാണ് കത്തിലെ ആരോപണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത്തരം ഒരു നടപടി സ്വീകരിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് ചെന്നിത്തല വിലയിരുത്തുന്നു.

ചെന്നിത്തലയ്ക്കെതിരെ എ ഗ്രൂപ്പ്

ചെന്നിത്തലയ്ക്കെതിരെ എ ഗ്രൂപ്പ്

അതേസമയം ഇത് വ്യക്തമാക്കേണ്ടത് ചെന്നിത്തല തന്നെയാണെന്ന പരസ്യ നിലപാടിലേക്ക് എത്തിയിരിക്കുകയാണ് എ ഗ്രൂപ്പ്. സോണിയ ഗാന്ധിക്ക് കത്തയച്ചോ എന്ന് ചെന്നിത്തലയാണ് വ്യക്തത വരുത്തേണ്ടതെന്ന് എ ഗ്രൂപ്പ് നേതാവ് കെ.സി ജോസഫ് പറഞ്ഞു. പാർട്ടി അധ്യക്ഷക്ക് ചെന്നിത്തല അയച്ച കത്തിൽ എന്തൊക്കെ പറഞ്ഞുവെന്ന് അറിയില്ല. നിയമസഭ തെരഞ്ഞെടുപ്പിനിടെ സംഘടനക്കുള്ളിൽ പ്രശ്നങ്ങളുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും ട്രമ്പിൾഷൂട്ടറായി ഓടിയെത്തിയത് ഉമ്മൻ ചാണ്ടിയാണ്. ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയുടെ പ്രതികരണം

ഉമ്മൻചാണ്ടിയുടെ പ്രതികരണം

രമേശ് ചെന്നിത്തല അങ്ങനെ എഴുതുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതകരണം. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം. ഇലക്ഷൻ നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റി. രാഷ്ട്രീയമായി ഒരു പ്രാധാന്യവും അതിന് ഇല്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത് എഐസിസി തീരുമാനമാണെന്നും അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പള്ളിയുടെ കത്ത്

മുല്ലപ്പള്ളിയുടെ കത്ത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനുള്ള ഭയത്തിന്റെ കാരണം ഗ്രൂപ്പുകളാണെന്നാണ് മുല്ലപ്പള്ളിയുടെ കത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് തന്നെ നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് മുല്ലപ്പള്ളി പറയുന്നത്. എന്നിട്ടും താന്‍ മത്സരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് മുല്ലപ്പള്ളി പറയുന്നു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാലുവാരി തോല്‍പിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭയം.

ഗ്രൂപ്പുകൾ തകർത്ത കോൺഗ്രസ്

ഗ്രൂപ്പുകൾ തകർത്ത കോൺഗ്രസ്

കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത് ഗ്രൂപ്പുകള്‍ ആണെന്നും സോണിയ ഗാന്ധിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ഗ്രൂപ്പുകള്‍ തന്നെ അനുവദിച്ചില്ലെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ഗ്രൂപ്പുകൾക്കെതിരെ വി.എം സുധീരനും രംഗത്തെത്തിയിരുന്നു.

കടലോരങ്ങളെ തഴുകി ദീപിക ദാസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+