• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കവടിയാറിലെ ഫ്‌ളാറ്റില്‍ കോണ്‍ഗ്രസ് രഹസ്യ യോഗം; ഉമ്മന്‍ ചാണ്ടി പങ്കെടുത്തു, അണിയറയില്‍ ചരടുവലി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ കോണ്‍ഗ്രസില്‍ നേതൃമാറ്റ മുറവിളി ശക്തമായിരിക്കെ, എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നു. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് എന്നീ പദവികളില്‍ മാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാറ്റാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രം മാറ്റുന്നതില്‍ അര്‍ഥമില്ലെന്നും അഭിപ്രായം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ രണ്ടുപേരെയും മാറ്റാനാണ് സാധ്യത. എന്നാല്‍ തിടുക്കത്തിലുണ്ടാകില്ല. അതേസമയം, നേതാക്കളെ മാറ്റുന്നതില്‍ അര്‍ഥമില്ല എന്ന നിലപാടുള്ളവരുമുണ്ട്. അതിനിടെയാണ് രഹസ്യയോഗം...

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

പുതിയ ആവശ്യം

പുതിയ ആവശ്യം

തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട പാര്‍ട്ടി കോണ്‍ഗ്രസാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യാതൊരു മുന്നേറ്റമുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിച്ചില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍ രാജിവെക്കണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാല്‍ ഏതെങ്കിലും ഒരു നേതാവിനെ മാത്രം മാറ്റുന്നത് ശരിയല്ലെന്നും പ്രധാന പദവിയിലുള്ളവരെ മാറ്റുകയാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്.

കരുത്തര്‍ വേണം

കരുത്തര്‍ വേണം

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കില്ല എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്്. അത് പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടേച്ചുപോകുന്നതിന് തുല്യമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതേസമയം, പാര്‍ട്ടിക്ക് കരുത്ത് നല്‍കാന്‍ സാധിക്കാത്ത നേതാക്കളെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

മുല്ലപ്പള്ളിക്കെതിരെ നീക്കം

മുല്ലപ്പള്ളിക്കെതിരെ നീക്കം

ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി, ഹൈബി ഈഡന്‍ എംപി എന്നിവരെല്ലാം പരസ്യമായി മുല്ലപ്പള്ളിക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. രണ്ടു പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നത്. രണ്ടു പേരുകള്‍ പ്രതിപക്ഷ നേതാവ് പദവിയിലേക്കും ഉയരുന്നു. ഇതില്‍ ആരെയാണ് പിന്തുണയ്‌ക്കേണ്ടത് എന്ന കാര്യം കവടിയാറിലെ ഫ്‌ളാറ്റില്‍ ചേര്‍ന്ന എ ഗ്രൂപ്പ് യോഗത്തില്‍ ചര്‍ച്ചയായി എന്നാണ് വിവരം.

കോണ്‍ഗ്രസിനെ നയിക്കാന്‍

കോണ്‍ഗ്രസിനെ നയിക്കാന്‍

കെപിസിസി അധ്യക്ഷ പദവയിലേക്ക് കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റ വേളയിലും ഈ പേരുകള്‍ ഉയരുന്നിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. പാലക്കാടും വയനാട്ടിലും കോണ്‍ഗ്രസിലുണ്ടായിരുന്ന പ്രശ്‌നം പരഹരിക്കാന്‍ മുന്‍കൈ എടുത്തത് മുരളിയും സുധാകരനുമായിരുന്നു.

പ്രതിപക്ഷ നേതാവ് ആര്

പ്രതിപക്ഷ നേതാവ് ആര്

പ്രതിപക്ഷ നേതാവ് പദവിയിലേക്ക് രണ്ട് പേരുകളാണ് ഉയരുന്നത്. വിഡി സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ വിഡി സതീശന്‍ മിടുക്കനാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ സതീശനെ പിന്തുണയ്ക്കണോ അതോ തിരുവഞ്ചൂരിനെ ഉയര്‍ത്തി പ്രതിരോധിക്കണമോ എന്ന കാര്യം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തതുവെന്നാണ് സൂചന.

യോഗം നടന്നില്ല

യോഗം നടന്നില്ല

ഉമ്മന്‍ ചാണ്ടി, കെ ബാബു, ബെന്നി ബെഹന്നാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎം ഹസന്‍, കെസി ജോസഫ് എന്നിവരെല്ലാം ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തു. ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിന്റെ കവടിയാറിലെ ഫ്‌ളാറ്റിലായിരുന്നു യോഗം. എന്നാല്‍ ആര്യാടന്‍ മുഹമ്മദ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയതാണ് എന്നാണ് ഹസനും ബാബുവും പറഞ്ഞത്.

തിരക്ക് കൂട്ടേണ്ടതില്ല

തിരക്ക് കൂട്ടേണ്ടതില്ല

തിരക്കിട്ട് നേതൃ മാറ്റം വേണ്ട എന്നാണ് കെ സുധാകരന്‍ എംപിയുടെ നിലപാട്. ആലോചിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറയുന്നു. ഹൈക്കമാന്റ് തീരുമാനിക്കട്ടെ എന്ന സൂചനയും അദ്ദേഹം നല്‍കി. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്നും സുധാകരന്റെ ശൈലി ശരയല്ല എന്നുമുള്ള രണ്ട് അഭിപ്രായക്കാര്‍ കോണ്‍ഗ്രസിലുണ്ട്.

cmsvideo
  രണ്ടാം പിണറായി സർക്കാർ 18 ന് അധികാരമേൽക്കും..ടീച്ചറമ്മ ഇല്ല ?

  യുഡിഎഫിന് സീറ്റ് കൂട്ടാന്‍ വഴിയുണ്ടായിരുന്നു; അത് ചെയ്തില്ലെന്ന് പിസി ജോര്‍ജ്, ക്രിസ്ത്യാനികളും തിരിഞ്ഞുയുഡിഎഫിന് സീറ്റ് കൂട്ടാന്‍ വഴിയുണ്ടായിരുന്നു; അത് ചെയ്തില്ലെന്ന് പിസി ജോര്‍ജ്, ക്രിസ്ത്യാനികളും തിരിഞ്ഞു

  വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

  English summary
  Congress A Group Secret meeting held in Kavadiyar Flat; But leaders says come to meet Aryadan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X