കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസി വേണുഗോപാല്‍ പാരയായി; നേമത്ത് സംഭവിച്ചത് എടുത്തു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ആദ്യം വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. അപ്രതീക്ഷിതം എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം ഫലം വന്ന ആദ്യവേളയില്‍ പ്രതികരിച്ചത്. പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. കോണ്‍ഗ്രസിന് 21 സീറ്റില്‍ നിന്ന് ഉയരാന്‍ സാധിച്ചില്ല എന്ന സത്യം അവര്‍ക്ക് ബോധ്യമായി.

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

ഇതിന്റെ കാരണം ഗ്രൂപ്പ് കളിയും സംഘടനാ ദൗര്‍ബല്യവുമാണ് എന്ന് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് ലഭിച്ചു. എന്നാല്‍ കേരളത്തിലെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയാണ്...

പതിവ് മറുപടി മാത്രം

പതിവ് മറുപടി മാത്രം

എന്തുകൊണ്ട് തോറ്റു എന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പതിവ് മറുപടി മാത്രമാണുള്ളത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ച, ഗ്രൂപ്പ് പോര്, സംഘടനാ ദൗര്‍ബല്യം എന്നിങ്ങനെ പോകുന്നു കാരണങ്ങള്‍. ഇക്കാര്യങ്ങള്‍ വിവരിച്ചാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വന്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കിയത്.

ജനങ്ങളില്‍ ആശങ്കയുണ്ടാക്കി

ജനങ്ങളില്‍ ആശങ്കയുണ്ടാക്കി

കേരളത്തിലെ ഗ്രൂപ്പ് നേതാക്കളെയും കെപിസിസി അധ്യക്ഷനെയും പ്രതിക്കൂട്ടിലാക്കിയാണ് താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്. നേതാക്കള്‍ക്കിടയില്‍ ഐക്യമില്ലായിരുന്നു. ഇത് പ്രവര്‍ത്തകര്‍ക്കിടയിലും പ്രചാരണത്തിലും പ്രതിഫലിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്, ശക്തരാണ് എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാന്‍ സധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്‌സഭയല്ല, നിയമസഭ

ലോക്‌സഭയല്ല, നിയമസഭ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റിലാണ് യുഡിഎഫ് ജയിച്ചത്. ഇതേ ജയം ആവര്‍ത്തിക്കുമെന്ന് പല നേതാക്കളും കരുതിയിരുന്നു. മാധ്യമങ്ങളോട് പല നേതാക്കളും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണയായിരുന്നു 2019ല്‍ പ്രകടമായത് എന്ന കാര്യവും താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തിരുത്താന്‍ സമയം കിട്ടി, പക്ഷേ...

തിരുത്താന്‍ സമയം കിട്ടി, പക്ഷേ...

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിച്ചു. പാളിച്ചകള്‍ മനസിലാക്കി തിരുത്താന്‍ സമയം ലഭിച്ചിട്ടും വിനിയോഗിച്ചില്ലെന്നും താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്റെ നേതൃത്വത്തില്‍ കേരളത്തിലെ പരാജയത്തെ കുറിച്ച് പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാന്റ്.

ചെന്നിത്തല പുതിയ റോളില്‍

ചെന്നിത്തല പുതിയ റോളില്‍

പ്രതിപക്ഷ നേതൃ പദവിയില്‍ നിന്ന് രമേശ് ചെന്നിത്തലയെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്. പകരം വിഡി സതീശനെ നിയോഗിക്കണമെന്നും മുറവിളിയുണ്ട്. ചെന്നിത്തലയെ മാറ്റിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ക്ഷയിക്കുമെന്ന് നേതൃത്വം ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ചെന്നിത്തലയ്ക്ക് ദേശീയ തലത്തില്‍ ചുമതല നല്‍കിയാകും മാറ്റുക എന്നാണ് സൂചന.

കെസി വേണുഗോപാല്‍ ചെയ്തത്

കെസി വേണുഗോപാല്‍ ചെയ്തത്

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പല നീക്കങ്ങളും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു എന്നാണ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. പല സ്ഥാനാര്‍ഥി നിര്‍ണയത്തിലും അദ്ദേഹം ഹൈക്കമാന്റിലുള്ള സ്വാധീനം വച്ച് ഇടപെട്ടു. ഇരിക്കൂറില്‍ ഇത് പ്രകടമായിരുന്നു എന്നും ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചു.

നേമം മണ്ഡലത്തില്‍ സംഭവിച്ചത്

നേമം മണ്ഡലത്തില്‍ സംഭവിച്ചത്

നേമം മണ്ഡലത്തില്‍ കെ മുരളീധരനെ ഇറക്കി ശക്തമായ സൂചനയാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇവിടെ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം നടന്നില്ല. ഇതിന് കാരണം കെസി വേണുഗോപാലാണ് എന്ന് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. രാഹുല്‍ ഗാന്ധി നേമത്ത് വന്നത് വളരെ വൈകിയാണെന്നും കെസി വേണുഗോപാലിന്റെ കളികള്‍ പരിധി വിട്ടുവെന്നും ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.

മുരളീധരനെ നിര്‍ത്തിപ്പൊരിച്ച് ബിജെപി നേതാക്കള്‍; ഇറങ്ങിപ്പോയതിന് കാരണം ഇങ്ങനെ... സുരേന്ദ്രനെ മാറ്റില്ലമുരളീധരനെ നിര്‍ത്തിപ്പൊരിച്ച് ബിജെപി നേതാക്കള്‍; ഇറങ്ങിപ്പോയതിന് കാരണം ഇങ്ങനെ... സുരേന്ദ്രനെ മാറ്റില്ല

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
എന്നെ BJP നേതാക്കൾ തേച്ചു..നിലവിളിച്ച്‌ കൃഷ്ണകുമാർ | Oneindia Malayalam

English summary
Congress A, I Group leaders in Kerala approached High Command against KC Venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X