കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പയുടെ രാജി: മോഡി-അമിത്ഷാ ദ്വയങ്ങള്‍ക്കേറ്റ കനത്ത പ്രഹരം: കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

മാനന്തവാടി: യെദ്യൂപ്പയുടെ രാജി പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും പിന്‍ബലത്താല്‍ എന്തും കാട്ടിക്കൂട്ടാമെന്ന മോഡി-അമിത്ഷാ ദ്വയങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണെന്ന് കോണ്‍ഗ്രസ്. ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ്-ജെ.ഡി.എസ്.സഖ്യം ഭരണം തിരിച്ച് പിടിച്ചതിലും സൂപ്രീം കോടതിയുടെ അനുകൂലി വിധിയിലും ആഹ്ലാദം പ്രകടിപ്പിച്ച് മാനന്തവാടി ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. പി.വി. ജോര്‍ജ്ജ്, എ.എം. നിശാന്ത്, ഡെന്നിസണ്‍ കണിയാരം, എ.സുനില്‍കുമാര്‍, എം.പി.ശശികുമാര്‍, ഹമീദ് പിലാക്കാവ്, അലക്‌സ് കല്പകവാടി, അഷ്‌ക്കര്‍, ഗിരിഷ് കുമാര്‍ എം കെ, ഷംസീര്‍ അരണപ്പാറ, ശ്യാം, മത്തായി ഇരുമല, സലീം പിലാക്കാവ്, പി.ഷംസുദ്ദീന്‍, മുസ്തഫ എളളില്‍, ഷാജി പൊന്‍പാറ, മഷൂദ്.പി.ടി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ബി.ജെ.പി യുടെ നീക്കത്തിന്റെ നാണംകെട്ട പരാജയമാണ് കര്‍ണ്ണാടകത്തില്‍ സംഭവിച്ചതെന്നും ജനാധിപത്യം കാറ്റില്‍ പറത്തി രാഷ്ട്രീയ കളി നടത്തിയ ഗവര്‍ണര്‍ വാജുഭായി വാല രാജിവച്ചൊഴിയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ രാജേഷ്‌കുമാറും ആവശ്യപ്പെട്ടു. അധികാരവും പണവും കുതന്ത്രങ്ങളും കൊണ്ട് ജനാധിപത്യത്തെ തകിടം മറിക്കാനുള്ള ശ്രമമാണ് ഫലിക്കാതെ പോയത്.

cong

ഇത് ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും മഹത്തായ വിജയമാണ്. അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള എല്ലാ കുതന്ത്രങ്ങളും പരാജയപ്പെട്ടപ്പോഴാണ് വിശ്വാസ വോട്ട് തേടാന്‍ പോലും ധൈര്യം കാട്ടാതെ യദ്യൂരപ്പ രാജിവച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും ബി.ജെ.പിയുടെ തകര്‍ച്ചയുടെ തുടക്കമാണ് കര്‍ണ്ണാടകത്തില്‍ കണ്ടതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

English summary
Congress about karnataka election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X