കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതിക സുഭാഷിനെതിരെ കോൺഗ്രസ് നടപടി; പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

Google Oneindia Malayalam News

തിരുവനന്തപുരം; മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷിനെതിരെ നടപടിയുമായി കോൺഗ്രസ്. ലതികയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കിയതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അതേസമയം എന്തുകൊണ്ട് നടപടിയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

lathika subhash

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് ലതിക നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ കെപിസിസി ആസ്ഥാനത്ത് തല മുണ്ഡലം ചെയ്ത് ലതിക നടത്തിയ പ്രതിഷേധം കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ലതികയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നേതാക്കൾ നടത്തിയിരുന്നുവെങ്കിലും അതെല്ലാം തള്ളി അവർ ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങുകയായിരുന്നു. .

ജോസ് കെ മാണിയുടെ നേതൃത്വത്തിലുളള കേരള കോൺഗ്രസ് എം ഇടതമുന്നണിയിലേക്ക് പോയതോടെ ഒഴിവ് വന്ന ഏറ്റുമാനൂർ സീറ്റിൽ മത്സരിക്കാനായിരുന്നു ലതിക സുഭാഷ് ശ്രമം നടത്തിയത്. സീറ്റ് ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോട് ലതികയോട് പ്രവർത്തനം ആരംഭിക്കാനും കോൺഗ്രസ് മൗനാനുവാദം നൽകിയിരുന്നു. ഇതിനിടയിൽ അവസാന നിമിഷം ഐ ഗ്രൂപ്പ് കാരനായ ജോസഫ് വാഴക്കന് സീറ്റുറപ്പിക്കാന്‍ കാഞ്ഞിരപ്പള്ളിക്ക് വേണ്ടി രമേശ് ചെന്നിത്തല ഉറച്ച് നിന്നതോടെ ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിന്റെ കൈകകളിൽ എത്തുകയായിരുന്നു.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

തുടർന്നാണ് നേതൃത്വത്തിനെതിരെ ലതിക സുഭാഷ് രംഗത്തെത്തിയത്. സ്ത്രീകളോട് കാണിച്ച അനീതിയാണ് സീറ്റ് നിഷേധം എന്ന വിമർശനമായിരുന്നു ലതിക ഉയർത്തിയത്. അതേസമയം ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായതോടെ അവരെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ നടപടി.

ജോയ്സ് ജോർജിനെ തള്ളി മുഖ്യമന്ത്രി; രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി എതിര്‍ക്കുന്നത് എല്‍ഡിഎഫ് നയമല്ലജോയ്സ് ജോർജിനെ തള്ളി മുഖ്യമന്ത്രി; രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി എതിര്‍ക്കുന്നത് എല്‍ഡിഎഫ് നയമല്ല

ഷംസീർ തോൽക്കണമെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം യുഡിഎഫ് - ബിജെപി ഡീൽ ;എംവി ജയരാജൻഷംസീർ തോൽക്കണമെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം യുഡിഎഫ് - ബിജെപി ഡീൽ ;എംവി ജയരാജൻ

മുഖ്യമന്ത്രിയുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലും കള്ളക്കടത്തിലും, പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധിമുഖ്യമന്ത്രിയുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലും കള്ളക്കടത്തിലും, പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ധാവണിയിലും ഗ്ലാമറസായി വിരാനിക ഷെട്ടി, സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ആ അക്കൗണ്ട് ഞങ്ങള്‍ ക്ലോസ് ചെയ്യും | Oneindia Malayalam

English summary
Congress action against Latika Subhash; Expelled from primary membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X