ഇനിയൊരു യുദ്ധം അൻവറിന് വേണ്ടിയുള്ളതാകും; ഘാന പ്രസിഡന്റിന്റെ എഫ്ബി പേജിൽ നിറഞ്ഞാടി കോൺഗ്രസ് പ്രവർത്തകർ
തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരാഴ്ച മുമ്പ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പരാതിക്കാരല്ലൊം ക്ഷമിക്കണമെന്നും ബിസ്‌നസ് ആവശ്യങ്ങള്‍ക്കായി താന്‍ അഫ്രിക്കയിലാണെന്നും അറിയിച്ച് പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പിവി അന്‍വര്‍ എംഎല്‍എയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഘാന പ്രസിഡന്റ് നാന അഡോ ഡാന്‍ങ്ക്വേ അകുഫോ അഡ്ഡോ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വച്ച പോസ്റ്റിലാണ് അന്‍വര്‍ എംഎല്‍എയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കമന്റുമായി രംഗത്തെത്തിയത്. മലയാളത്തിലാണ് മിക്ക കമന്റുകളും ചിലര്‍ ഇംഗ്ലീഷിലും കമന്റ് ചെയ്യുന്നുണ്ട്. ഞങളുടെ എംഎല്‍എയെ വിട്ടു തരൂ, തോളില്‍ ചളി പുരണ്ട് തോര്‍ത്തിട്ടയാള്‍ അങ്ങോട്ട് വന്നിരുന്നു, അയാളെ വിട്ടുതരണം തുടങ്ങിക കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
കൂടാതെ, ഇനിയൊരു യുദ്ധം അന്‍വറിന് വേണ്ടിയുള്ളതാകും, ജപ്പാനില്‍ നിന്നും കാര്‍മേഘം എത്തിക്കാന്‍ ആകെയുള്ള ഒരാളാണ് അദ്ദേഹം, രണ്ടടി കൊടുത്തിെട്ടങ്കിലും തുറന്ന് വിടൂ...ഇങ്ങനെയാണ് മറ്റ് കമന്റുകള്‍. അതേസമയം, ബിസിനസ് ആവശ്യങ്ങള്‍ക്കായി താന്‍ അഫ്രിക്കയിലാണെന്നാണ് അന്‍വര്‍ അറിയിച്ചത്. പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം താന്‍ ഒരു ബിസ്‌നസുകാരന്‍ കൂടിയാണ്. രാഷ്ട്രീയ പ്രവര്‍ത്തനമല്ല തന്റെ വരുമാന മാര്‍ഗം. അലവന്‍സിനേക്കാള്‍ ഏറിയ തുക ഒരു മാസം ചെലവഴിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിന് ശേഷം ബിസ്‌നസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നതെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി.












Click it and Unblock the Notifications