• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനിയൊരു യുദ്ധം അൻവറിന് വേണ്ടിയുള്ളതാകും; ഘാന പ്രസിഡന്റിന്റെ എഫ്ബി പേജിൽ നിറഞ്ഞാടി കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരാഴ്ച മുമ്പ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പരാതിക്കാരല്ലൊം ക്ഷമിക്കണമെന്നും ബിസ്‌നസ് ആവശ്യങ്ങള്‍ക്കായി താന്‍ അഫ്രിക്കയിലാണെന്നും അറിയിച്ച് പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പിവി അന്‍വര്‍ എംഎല്‍എയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

29 ലക്ഷം രൂപ തട്ടിയെന്ന് കേസ്; നടി സണ്ണി ലിയോണിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു

ഘാന പ്രസിഡന്റ് നാന അഡോ ഡാന്‍ങ്ക്വേ അകുഫോ അഡ്ഡോ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വച്ച പോസ്റ്റിലാണ് അന്‍വര്‍ എംഎല്‍എയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കമന്റുമായി രംഗത്തെത്തിയത്. മലയാളത്തിലാണ് മിക്ക കമന്റുകളും ചിലര്‍ ഇംഗ്ലീഷിലും കമന്റ് ചെയ്യുന്നുണ്ട്. ഞങളുടെ എംഎല്‍എയെ വിട്ടു തരൂ, തോളില്‍ ചളി പുരണ്ട് തോര്‍ത്തിട്ടയാള്‍ അങ്ങോട്ട് വന്നിരുന്നു, അയാളെ വിട്ടുതരണം തുടങ്ങിക കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്

കൂടാതെ, ഇനിയൊരു യുദ്ധം അന്‍വറിന് വേണ്ടിയുള്ളതാകും, ജപ്പാനില്‍ നിന്നും കാര്‍മേഘം എത്തിക്കാന്‍ ആകെയുള്ള ഒരാളാണ് അദ്ദേഹം, രണ്ടടി കൊടുത്തിെട്ടങ്കിലും തുറന്ന് വിടൂ...ഇങ്ങനെയാണ് മറ്റ് കമന്റുകള്‍. അതേസമയം, ബിസിനസ് ആവശ്യങ്ങള്‍ക്കായി താന്‍ അഫ്രിക്കയിലാണെന്നാണ് അന്‍വര്‍ അറിയിച്ചത്. പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം താന്‍ ഒരു ബിസ്‌നസുകാരന്‍ കൂടിയാണ്. രാഷ്ട്രീയ പ്രവര്‍ത്തനമല്ല തന്റെ വരുമാന മാര്‍ഗം. അലവന്‍സിനേക്കാള്‍ ഏറിയ തുക ഒരു മാസം ചെലവഴിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിന് ശേഷം ബിസ്‌നസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നതെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി.

തുടക്കത്തിലേ പിഴച്ച് ചാണ്ടി ഉമ്മൻ; ആശങ്കയിൽ ഉമ്മൻ ചാണ്ടിയും... ഒറ്റയടിക്ക് അകറ്റിയത് അനേകരെ; എങ്ങനെ സംഭവിച്ചു?

ചവറയില്‍ മക്കള്‍ പോര്; ഷിബു ബേബി ജോണിനെതിരെ സുജിത്ത്, തെക്കിന്റെ വല്യേട്ടനെതിരെ ജനകീയ ഡോക്ടര്‍

ബിഗ്‌ബോസ് ത്രീയില്‍ വിവേക് ഗോപനും രശ്മി നായരും എത്തുമോ; നിലപാട് അറിയിച്ച് താരങ്ങള്‍

കര്‍ഷക സമരത്തിന് ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ടൂള്‍കിറ്റ്; ഗൂഗിളില്‍ നിന്ന് വിവരങ്ങള്‍ തേടി ദില്ലി പോലീസ്

cmsvideo
  ഗാന്ധി വംശീയവാദി, പ്രതിമ പൊളിച്ചു മാറ്റി | OneIndia Malayalam

  കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി വഴിതടയും; കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

  English summary
  Congress activists on the Ghana president's Facebook page demanded the release of PV Anwar MLA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X