Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡിലെ വെള്ളക്കെട്ടില്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കോണ്‍ഗ്രസ്സിന്റെ പ്രതിക്ഷേധം

രാജാക്കാട്: ഗപ്പിമീന്‍ കൃഷിയുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റി രംഗത്ത്. തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന ചെമ്മണ്ണാര്‍-കുത്തുങ്കല്‍ റോഡിലെ കുഴികളിലാണ് കോണ്‍ഗ്രസ് ഗപ്പിമീന്‍ വളര്‍ത്തല്‍ ആരംഭിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ രസമുണ്ടല്ലേ. വെറുതെ രസത്തിനു കോണ്‍ഗ്രസുകാര്‍ മീന്‍ വളര്‍ത്തല്‍ ആരംഭിച്ചതല്ല. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിക്ഷേധമാണിത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിക്ഷേധിച്ചുകൊണ്ടാണ് റോഡിലെ കുഴികളിലും വെള്ളകെട്ടുകളിലും മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കോണ്‍ഗ്രസ് പ്രതിക്ഷേധം അറിയിച്ചത്.

നിരവധി പ്രതിക്ഷേധ, ഉപരോധ സമരങ്ങള്‍ നടത്തിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കാലത്തിനനുസരിച്ചു ന്യൂജന്‍ സ്റ്റൈലില്‍ ഗപ്പി വളര്‍ത്തല്‍ സമരവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റി രംഗത്ത് എത്തിയത്. റോഡ് റീ ടാറിംഗിനായി അനുവദിച്ച ടെന്‍ഡറിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. റോഡിന്റെ നിര്‍മ്മാണത്തിനായി വശങ്ങളില്‍ വാഹന ഗതാഗതത്തിന് തടസമാകുന്ന രീതിയില്‍ മെറ്റല്‍ ഇറക്കിയിട്ടിട്ട് നാളുകളേറയായിട്ടും റീ ടാറിംഗ് ജോലികള്‍ ഇതുവരെയും അംരഭിച്ചിട്ടില്ല. റീ ടാറിംഗിന് ടെന്‍ഡര്‍ പിടിച്ചിരിക്കുന്നത് മുന്‍ എം.എല്‍.എ, കെ.കെ.ജയചന്ദ്രന്‍ പ്രസിഡന്റ് ആയിട്ടുളള സൊസൈറ്റിയാണ്.

idukkicongress

സൊസൈറ്റി കാണിക്കുന്ന ഈ അലംഭാവത്തിന് ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുകയാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികളും ജോലിക്കാരും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകളാണ് ദിനംപ്രതി ഈ റോഡില്‍ യാത്ര ചെയ്യുന്നത്. മഴക്കാലം കൂടി ആയതോടെ യാത്ര വളരെ ദുഷ്‌കരമായിരിക്കുകയാണ്. എത്രയും വേഗം റോഡിലെ ഗട്ടറുകള്‍ താല്‍കാലികമായെങ്കിലും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസുകാര്‍ മുന്നോട്ട് വെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+