കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം: എന്‍ ഒ സി നല്‍കുന്നതിലെ അധികാര വ്യവസ്ഥ പുനപരിശോധിക്കേണ്ടതെന്ന്

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ ഉള്‍പ്പെട്ട വില്ലേജുകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നല്‍കാനുള്ള അധികാരം അതാത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കികൊണ്ടുള്ള അഡീഷ്ണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ ഉത്തരവിനെതിരെയാണ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ കുടിയേറ്റ കര്‍ഷകര്‍ക്കൊപ്പമല്ല കൈയ്യേറ്റക്കാര്‍ക്കൊപ്പമാണെന്ന് സൂചനയാണ് വീണ്ടും നല്‍കുന്നതെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. എന്‍ഒസി നല്‍കാനുള്ള ഉത്തരവ് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കുകയല്ല എന്‍ഒസി ഇല്ലാതാക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുമ്പോട്ട് വയ്ക്കുന്നത്. എന്‍ഒസി നല്‍കാനുള്ള അധികാരം വില്ലേജ് ഓഫീസറിലേക്ക് മാറുമ്പോള്‍ അത് വലിയ രീതിയിലുള്ള അഴിമതിക്ക് കളമൊരുക്കിയേക്കാമെന്നും ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചിന്നക്കനാല്‍, കണ്ണന്‍ ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി തുടങ്ങിയ വില്ലേജുകളിലാണ് ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് പുതിയതായി ചുമതല നല്‍കിയിട്ടുള്ളത്.

congress-1

നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത് ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസറായിരുന്നു.ദൂരെയുള്ള വില്ലേജുകളിലെ താമസക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തും കാലതാമസം പരിഗണിച്ചും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള അധികാരം അതാത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്നുവെന്നാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവിനെതിരെ വിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ രംഗത്തെത്തിയിട്ടുള്ളത്.

English summary
NOC for construction works.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X