തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രോക്‌സി-പോസ്റ്റല്‍ വോട്ടുകള്‍ക്കെതിരെ കോണ്‍ഗ്രസ്
തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിനിടയില്‍ ശക്തമായ മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് സംസ്ഥാനം. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രേക്‌സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നത് ജനവിധി അട്ടമറിക്കാന്‍ മാത്രമെ സഹായിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് ഭരണം പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്റെ രഹസ്യ നിക്കങ്ങള്‍ക്ക് സഹായകമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Recommended Video
തുച്ഛമായ വോട്ടുകള്‍ക്കാണ് പഞ്ചായത്തിലെയോ വാര്‍ഡിലെയോ ഭരണം മാറുന്നത്. ഈ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തന്നെ സമ്മതിദായകരില്‍ സമ്മര്‍ദം ചെലുത്തി വോട്ട് മറിക്കാന്‍ സിപിഎം ശ്രമിക്കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും പ്രതിപക്ഷം ആരോപിച്ചു.
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കൊവിഡ് രോഗികള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, 65 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്കാര്‍ പോസ്റ്റല്‍ വോട്ട്, പ്രോക്‌സി വോട്ട് എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇത് പ്രകാരം ഇത് സാധ്യമാവുന്ന തരത്തില്‍ പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യണമെന്നും വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂര്‍ കൂടി നീട്ടണമെന്നും വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂര്‍ കൂടി നീട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications