കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയെ അവിടെ താമസിപ്പിച്ചത് ആര്? ദുരൂഹത... ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചനയെന്ന്!!

ഗണേഷ് കുമാറിന്‍റെ ഡ്രൈവര്‍മാരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ജയിലില്‍ നിന്നെഴുതിയ കത്തിനെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസ് തന്നെയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. ‍

കണ്ടിട്ട് ഏറെ നാളായി, ഒരിക്കല്‍ക്കൂടി... ഹണിപ്രീത് അഭ്യര്‍ഥിച്ചു, ജയിലിലെ ആദ്യ രാത്രി നടന്നത്...കണ്ടിട്ട് ഏറെ നാളായി, ഒരിക്കല്‍ക്കൂടി... ഹണിപ്രീത് അഭ്യര്‍ഥിച്ചു, ജയിലിലെ ആദ്യ രാത്രി നടന്നത്...

സരിത സോളാര്‍ കമ്മീഷന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സരിതയുടെ കത്തിനെതിരേ പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

 കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

പത്തനാപുരം എംഎല്‍എയായ കെ ബി ഗണേഷ് കുമാറിന്റെ മുന്‍ ഡ്രൈവര്‍മാരായ ഷാജി, റിജോ എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

താമസിച്ചത് എന്തിന്?

താമസിച്ചത് എന്തിന്?

സരിത പത്തനാപുരത്ത് വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചത് എന്തിനാണെന്നും സരിതയെ അവിടെ താമസിപ്പിച്ചത് ആരാണെന്നും അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

സരിതയുടെ കത്ത്

സരിതയുടെ കത്ത്

സരിത ജയിലില്‍ നിന്നു എഴുതിയ കത്തിനെക്കുറിച്ചാണ് യുഡിഎഫിന്റെ മറ്റൊരു ആക്ഷേപം. കത്ത് ആരാണ് വേഷം മാറി ജയിലിലെത്തി കൊണ്ടു വന്നതെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

കത്ത് വ്യാജം?

കത്ത് വ്യാജം?

ഉമ്മന്‍ ചാണ്ടിയടക്കം പല പ്രമുഖരുടെയും പേര് ഉള്‍പ്പെടുത്തി സരിത എഴുതിയ കത്തിന്റെ വിശ്വാസ്യത പരിശോധിക്കാതെ സോളാര്‍ കമ്മീഷനില്‍ ഉള്‍പ്പെടുത്തിയ നടപടി നിയമപരമാണോയെന്നും പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തട്ടിപ്പ് നടന്നതായി സംശയം

തട്ടിപ്പ് നടന്നതായി സംശയം

പ്രമുഖരുടെ പേരുകള്‍ കത്തില്‍ ഉള്‍പ്പെടുത്തി കോടികളുടെ തട്ടിപ്പ് നടന്നതായി സംശയമുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ ഗൂഡാലോചന

രാഷ്ട്രീയ ഗൂഡാലോചന

കോണ്‍ഗ്രസിലെ ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിനെതിരേ ആരോപണമുന്നയിച്ച് കേസില്‍ പെടുത്തി അതുവഴി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് വ്യാമോഹിച്ച ചിലര്‍ പിണറായി വിജയന്റെ അറിവോട് കൂടി നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് ഇപ്പോഴത്തെ കള്ളക്കേസെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

ശക്തമായി നേരിടും

ശക്തമായി നേരിടും

കള്ള കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ അതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു അന്വേഷണസംഘത്തിനു പരാതി നല്‍കുമെന്നും കോണ്‍ഗ്‌സ നേതാക്കള്‍ പ്ത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ബിജുവിന്റെ വെളിപ്പെടുത്തല്‍

ബിജുവിന്റെ വെളിപ്പെടുത്തല്‍

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന്റെ പങ്കിനെക്കുറിച്ച് ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി നിര്‍വാഹക സമിതിയംഗങ്ങളായ സി ആര്‍ നജീബ്, അലെക്‌സ് മാത്യു, റെജിമോന്‍ വര്‍ഗീസ്, ഡിസിസി ജനറല്‍ സെക്രട്ടറി നടുക്കുന്നില്‍ വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Congress allegation against govt in solar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X