Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്റ്റി ബിജെപിയെന്ന്; അപ്പോള്‍ പ്രതിഭ പാട്ടീലോ?

എറണാകുളത്തെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇത്തവണ തോല്‍ക്കുമെന്ന ഭയം അല്‍പം പോലും ഇല്ല. എന്നാല്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ അങ്ങനെ വെറുതേവിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുക്കവുമല്ല.

അറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നല്ലോ ഈ ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന് പറയുന്ന കക്ഷി. അക്കാലത്തെ കേരളത്തിലെ ഇടത്-വലത് വ്യത്യാസമില്ലാത്ത ഭരണാധികാരികളെ ഏറെ സഹായിച്ചിട്ടുള്ള വ്യക്തിയാണത്രെ അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ ബിജെപി ബന്ധത്തെയാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.

christy-fernandez

നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നല്ലോ ഈ ക്രിസ്റ്റി ഫെര്‍ണാണ്ടസ്. അപ്പോള്‍ എന്തായാലും ഇദ്ദേഹം മോദിയുടെ ആള് തന്നെയാണ് എന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. മോദിയുടെ കൂടെ ജോലി ചെയ്തവരൊക്കെ മോദിഭക്തരത്രെ.

എന്നാല്‍ ഇതേ ക്രിസ്റ്റി ഫെര്‍ണാണ്ടസ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തൊക്കെ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ ക്രിസ്റ്റി കോണ്‍ഗ്രസ് ആണെന്ന് പറയാന്‍ പറ്റുമോ. എല്ലാം പോട്ടെ, കോണ്‍ഗ്രസ്സുകാരിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസ്. അപ്പോള്‍ ഈ പ്രതിഭാ പാട്ടീലിന്റെ പാര്‍ട്ടി ഏതായിരിക്കും...?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+