Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കോൺഗ്രസ്, ബിജെപി നേതാക്കൾക്ക് ഒരേ ഭാവവും സ്വരവും; എ വിജയരാഘവൻ

തിരുവനന്തപുരം; കേരളത്തിൽ കോൺഗ്രസും ബിജെപിയും ഇപ്പോഴും സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇവിടെ കോൺഗ്രസ്,‌ ബിജെപി നേതാക്കൾക്ക്‌ ഒരേ ഭാവവും ഭാഷയും സ്വരവുമാണ്. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറയുന്നതും ബിജെപി പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറയുന്നതും ഒന്നു തന്നെയാണെന്നും വിജയരാഘവൻ പറഞ്ഞു.

ജെ പി നദ്ദ തൃശൂരിൽ വന്നപ്പോൾ പറഞ്ഞതും ഉമ്മൻചാണ്ടി പറയുന്നതും അതുതന്നെ. കോൺഗ്രസ്‌ വർഗീയതയുമായി സന്ധിയിലാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ജനങ്ങൾ നൽകിയ വിജയം കോൺഗ്രസിനെ ഭയപ്പെടുത്തുന്നു. ബിജെപിയുമായി സന്ധി ചെയ്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന് അവർ കരുതുന്നു. അതിനാൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ഒരക്ഷരം പറയുന്നില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

jfuguhuhyu

ഇന്ധന വില വർധിക്കുന്നു, പാചകവാതകത്തിന് വില കൂട്ടുന്നു, കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി സ്വകാര്യവൽക്കരിക്കുന്നു. ഇതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ബാബറി മസ്‌ജിദ്‌ തകർത്തിടത്ത്‌ ക്ഷേത്രം പണിയാൻ രാജ്യത്ത് നിർബന്ധിത പണപ്പിരവാണ്‌ ബിജെപി നടത്തുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കോൺഗ്രസ്‌ ഓഫീസുകളിൽ ചെന്നാണ് പണപ്പിരിവ്‌ ഉദ്‌ഘാടനം ചെയ്യാൻ ആളെ ചോദിക്കുന്നത്. പോകാനൊരുങ്ങുന്ന കോൺഗ്രസ്‌ നേതാക്കൾക്ക്‌ പദവികൾ നൽകി പിടിച്ചുനിർത്തുകയാണിപ്പോൾ കോൺഗ്രസ്. ബിജെപിയിൽ ചേരുമെന്ന്‌ പറയുന്നവർക്കാണ്‌ കോൺഗ്രസിൽ ഉയർന്ന പദവി ലഭിക്കുന്നതെന്നും വിജയരാഘവൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+