'ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ കോൺഗ്രസിനും സിപിഎമ്മിനും ആശയക്കുഴപ്പമില്ല'; വിമർശിച്ച് മുരളീധരൻ
തിരുവനന്തപുരം: കോൺഗ്രസിനേയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഗ്രസിന് 'പലസ്തീനിൽ' ഇല്ലാത്ത ആശയക്കുഴപ്പം അയോധ്യയിൽ എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു.മതത്തിൽ നിന്ന് സർക്കാർ മാറി നിൽക്കണമെങ്കിൽ ദേവസ്വം വകുപ്പ് സിപിഎം വെച്ചൊഴിയുമോയെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് ചോദിച്ചു.
'അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ച ശേഷം സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാട് ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഹേളനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റു ചില നേതാക്കന്മാര്‍ പറഞ്ഞത് അത് സര്‍ക്കാര്‍ പരിപാടിയാണെന്നാണ്. ഈ പരിപാടി നടത്തുന്നത് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അല്ല. ശ്രീരാമ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണ് കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും നടത്തുന്നത്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറഞ്ഞത്.
മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍ എന്തിന് കേരളത്തിലെ ദേവസ്വം മന്ത്രി ശബരിമലയില്‍ പോകുന്നു, എന്തിനാണ് ദേവസ്വം വകുപ്പ് നിലനിര്‍ത്തിയിരിക്കുന്നത്. എന്തിനാണ് മാർക്കിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാര്‍ ദേവസ്വം വകുപ്പിന്റെ ചുമതലയേല്‍ക്കുന്നത്.
കോണ്‍ഗ്രസിനെയും മാർക്കിസ്റ്റ് പാർട്ടിയേയും സംബന്ധിച്ചിടത്തോളം ഇഫ്താര്‍ വിരുന്നിന്റെ പ്രശ്‌നം വരുമ്പോള്‍ അവര്‍ക്കാര്‍ക്കും ഒരു സംശയവുമില്ല, അതു മതമാണോ അല്ലയോ എന്നുള്ളത്. പലസ്തീന്‍ റാലി നടത്തേണ്ടി വരുമ്പോൾ പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ അവർക്ക് സംശയമില്ല. പക്ഷെ ശ്രീരാമക്ഷേത്രത്തിന്റെ കാര്യം വരുമ്പോള്‍ അത് മതപരമായിട്ടുള്ള ചടങ്ങാണ്, സര്‍ക്കാരിന്റെ ഇടപെടലാണ്, മതം രാഷ്ട്രീയവുമായിട്ടുള്ള കൂട്ടിക്കലര്‍ത്തലാണ്. അതുകൊണ്ട് പങ്കെടുക്കണോ വേണ്ടയോ എന്നുള്ളതിൽ ചിലര്‍ക്ക് സംശയം.
ചിലര്‍ പങ്കെടുക്കരുതെന്ന് ആവശ്യമുന്നയിക്കുന്നു.
കോണ്‍ഗ്രസ് ഇതുകഴിഞ്ഞ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളില്‍ രാമഭക്തരായി അവർ അവതരിക്കും. ചിലര്‍ ഹനുമാന്റെ ഭക്തരായിട്ടും അവതരിക്കും. കോണ്‍ഗ്രസിന്റെ നിലപാടുകളൊക്കെ തെരഞ്ഞെടുപ്പിനെ മാത്രം കണ്ടുകൊണ്ടുള്ള തട്ടിപ്പാണിത്. കേരളത്തിലും നമ്മളത് കണ്ടു. ശബരിമല ആചാരലംഘനം നടന്ന കാലത്ത് കോണ്‍ഗ്രസ് മിണ്ടാതിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ശബരിമലയിൽ ഭക്തർ ബുദ്ധിമുട്ടിയപ്പോഴും കോൺഗ്രസിന് മിണ്ടാട്ടമില്ല. പക്ഷേ തിരഞ്ഞെടുപ്പ് ഘട്ടം വന്നപ്പോൾ വിശ്വാസികൾക്ക് വേണ്ടി ശബ്ദമുയർത്താൻ വിശ്വാസികള്‍ക്ക് വേണ്ടി ചാടിയിറങ്ങുകയായിരുന്നു. ഇത് കോൺഗ്രസിന് അകത്തും പുറത്തുമുള്ള വിശ്വാസികൾ തിരിച്ചറിയണം', മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications