കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസും സിപിഎമ്മും: 3 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടും

Google Oneindia Malayalam News

കല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബംഗാളില്‍ സിപിഎം കോണ്‍ഗ്രസസുമായി കൈകോര്‍ക്കുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ധാരണയോടെ മത്സരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വിധിയാണ് കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചത്.

'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്

പതിറ്റാണ്ടുകളോളം അടക്കിവാണ പഞ്ചിമബംഗാളിലെ 42 സീറ്റുകളില്‍ ഒരു സീറ്റ് പോലും നേടാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായി വോട്ട് വിഹിതം ഏഴ് ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. 2014 ല്‍ നാല് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഈ സാഹചര്യത്തില്‍ കൂടിയാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ബംഗാള്‍ രാഷ്ട്രീയം, ബിജെപിയുടെ വളര്‍ച്ച

ബംഗാള്‍ രാഷ്ട്രീയം, ബിജെപിയുടെ വളര്‍ച്ച

ബംഗാള്‍ രാഷ്ട്രീയം തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ രണ്ട് പാര്‍ട്ടികളിലേക്ക് മാത്രമായി ചുരുങ്ങുന്നതിന് തടയിടാന്‍ പരസ്പരം കൈകോര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും നേതാക്കള്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയതെന്ന കാര്യവും ഇരുപാര്‍ട്ടികളേയും ആശങ്കയിലാഴ്ത്തുന്നു.

പിഴവ് ആവര്‍ത്തിക്കില്ല

പിഴവ് ആവര്‍ത്തിക്കില്ല

ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസിനും സിപിഎമ്മിനും ഇടയില്‍ സഖ്യചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഈ പിഴവ് ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ച് മത്സരിക്കണമെന്ന ആവശ്യം ചില നേതാക്കള്‍ ഇതിനോടകം തന്നെ പരസ്യമാക്കിയിട്ടുണ്ട്.

3 സീറ്റുകളില്‍

3 സീറ്റുകളില്‍

നിയമസാഭാ തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഇതുവരെ ഔദ്യോഗികമായി നടന്നിട്ടിലെങ്കിലും 3 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ നടത്തിയ യോഗത്തിന് ശേഷമാണ് ധാരണയോടെ മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്.

രണ്ട് സീറ്റില്‍ കോണ്‍ഗ്രസ്

രണ്ട് സീറ്റില്‍ കോണ്‍ഗ്രസ്

കാളിഗഞ്ച്, കരഗ്പൂര്‍, കരിംപൂര്‍ എന്നീ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കാളിഗഞ്ജ്, കരഗ്പൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കരിംപൂര്‍ സീറ്റില്‍ സിപിഎമ്മും മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വളര്‍ച്ച തടയുന്നതിന് വേണ്ടിയാണ് തങ്ങളുടെ തിരഞ്ഞെടുപ്പ് ധാരണ എന്നാണ് ഇരുപാര്‍ട്ടികളുടെയും വാദം.

പുതിയ ഉദയം സമ്മാനിക്കും

പുതിയ ഉദയം സമ്മാനിക്കും

കോണ്‍ഗ്രസ്-സിപിഎം സഖ്യം ബംഗാള്‍ രാഷ്ട്രിയത്തില്‍ പുതിയ ഉദയം സമ്മാനിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ധാരണയില്‍ എത്തിയതിന് ശേഷം കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സോമന്‍ മിത്ര പറഞ്ഞത്. ബിജെപിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും വര്‍ഗീയ രാഷ്ട്രീയത്തെ ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാന റാലി

സമാധാന റാലി

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്ത പ്രദേശ്മാണ് ഭട്പരയില്‍ കോണ്‍ഗ്രസ്, സപിഎം, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ കക്ഷികള്‍ ചേര്‍ന്ന് സംയുക്ത സമാധാന റാലി സംഘടിപ്പിച്ചിരുന്നു.

അക്രമത്തിന്‍റെ പാത

അക്രമത്തിന്‍റെ പാത

സംസ്ഥാനത്ത് വര്‍ഗ്ഗീയ രാഷ്ട്രീയം പയറ്റി പിടിച്ചു നില്‍ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി ശ്രമിക്കുന്നത്. മതേതര കക്ഷികളായ കോണ്‍ഗ്രസിനും സിപിഎമ്മിനും മാത്രമേ സമാധാനം തിരികെ കൊണ്ട് വരാന്‍ സാധിക്കൂകയുള്ളുവെന്ന് സൊമെന്‍ മിത്ര അന്ന് പറഞ്ഞിരുന്നു. അക്രമത്തിന്‍റെ പാതയിലാണ് തൃണമൂലും ബിജെപിയും സഞ്ചരിക്കുന്നത്. ഇരുപാര്‍ട്ടികളും ചേര്‍ന്ന് സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകര്‍ത്തെന്നായിരുന്നു സിപിഎം നേതാവ് സൂര്യകാന്ത് മിശ്രയും അഭിപ്രായപ്പെട്ടത്.

സഖ്യം തുടരുമോ

സഖ്യം തുടരുമോ

ബിജെപിക്കും തൃണമൂലിനുമെതിരെ സംയുക്തമായ പോരാട്ടം തുടരാന്‍ സമാധാനാ റാലിയോടെ ഇരുപാര്‍ട്ടി നേതാക്കളും ധാരണയിലെത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനും ഇരുപാര്‍ട്ടികളും തീരുമാനിക്കുന്നത്. ഈ ധാരണ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടെ സഖ്യത്തിനും വഴിയരൊക്കിയേക്കുമെന്നാണ് വിലയിരിത്തുന്നത്.

English summary
congress and cpm join hands in west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X