കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ വയനാട്ടിലെ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തുവരുന്നത്. രണ്ട് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മുസ്ലിം ലീഗ് വനിതാ നേതാവ് രാജിവച്ചതിന് പിന്നാലെയാണിത്. നാലാം തിയ്യതി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെക്കുമെന്നാണ് വിവരം. ഇതോടെ ജില്ലയിലെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഈ മാറ്റങ്ങള്‍. ജില്ലയിലെ നേതാക്കളെ സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്ന് ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

ദ്വിദിന സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിൽ എത്തിയപ്പോൾ

 കെകെ വിശ്വനാഥന്‍ രാജിവച്ചു

കെകെ വിശ്വനാഥന്‍ രാജിവച്ചു

വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ ഉപാധ്യക്ഷനുമാണ് കെകെ വിശ്വനാഥന്‍. ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മുന്‍ മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനാണ് വിശ്വനാഥന്‍. കഴിഞ്ഞ 5 പതിറ്റാണ്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ഇദ്ദേഹം ചേരില്ല എന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ തട്ടകത്തിലാണ് പുതിയ മാറ്റങ്ങള്‍.

സുജയ വേണുഗോപാലിന്റെ രാജി

സുജയ വേണുഗോപാലിന്റെ രാജി

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാല്‍ കഴിഞ്ഞദിവസമാണ് രാജിവച്ചത്. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമാണിവര്‍. കഴിഞ്ഞ ദിവസം സുജയ സിപിഎം വേദിയിലെത്തി. കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വേണുഗോപാലിന്റെ ഭാര്യയാണ് സുജയ.

സിപിഎം നേതൃത്വം സ്വീകരിച്ചു

സിപിഎം നേതൃത്വം സ്വീകരിച്ചു

കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നാണ് സുജയയുടെ പരാതി. സിപിഎം കല്‍പ്പറ്റ നിയമസഭാ മണ്ഡലം വികസന വിളംബര ജാഥയില്‍ സുജയ പങ്കെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സികെ ശശീന്ദ്രന്‍ അവരെ സ്വീകരിച്ചു. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് സിപിഎം നേതൃത്വം പറയുന്നു.

സികെ അനില്‍കുമാര്‍ എല്‍ജെഡിയില്‍

സികെ അനില്‍കുമാര്‍ എല്‍ജെഡിയില്‍

ഡിസിസി ജനറല്‍ സെക്രട്ടറി പികെ അനില്‍ കുമാര്‍ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ടത്. അദ്ദേഹം എല്‍ജെഡിയില്‍ ചേര്‍ന്നു. നാലാം തിയ്യതി എല്‍ജെഡിയുടെ യോഗത്തില്‍ അനില്‍കുമാര്‍ പങ്കെടുക്കും. അന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എല്‍ജെഡിയിലെത്തുമെന്നാണ് വിവരം.

മുസ്ലിം ലീഗിലെ രാജി

മുസ്ലിം ലീഗിലെ രാജി

മുസ്ലിം ലീഗ് നേതാവ് എ ദേവകി അടുത്തിടെ രാജിവച്ചിരുന്നു. ഇവര്‍ എല്‍ജെഡിയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ദേവകി. എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ എംപിയാണ് ദേവകിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യുഡിഎഫില്‍ പൊട്ടിത്തെറി നടക്കുന്നത്.

കൂടുതല്‍ പേര്‍ രാജിവെക്കും

കൂടുതല്‍ പേര്‍ രാജിവെക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ മണ്ഡലങ്ങളില്‍ ജില്ലയിലെ നേതാക്കളെ തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ കെട്ടിയിറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരാനാണ് സാധ്യത. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ ഒരുപക്ഷേ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചേക്കും.

മുല്ലപ്പള്ളിയും സിദ്ദിഖും...

മുല്ലപ്പള്ളിയും സിദ്ദിഖും...

വയനാട് ജില്ലയിലെ ഏക ജനറല്‍ സീറ്റാണ് കല്‍പ്പറ്റ. ഇവിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടിരുന്നത്. ഇതോടെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഭിന്നത ഒഴിവാക്കാന്‍ മണ്ഡലത്തില്‍ നിന്നുള്ളവരെ തന്നെ മല്‍സരിപ്പിച്ചേക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam
എന്‍ഡി അപ്പച്ചന്‍ സ്ഥാനാര്‍ഥിയായേക്കും

എന്‍ഡി അപ്പച്ചന്‍ സ്ഥാനാര്‍ഥിയായേക്കും

ഏറ്റവും ഒടുവില്‍ വന്ന വിവരങ്ങള്‍ പ്രകാരം കല്‍പ്പറ്റ മണ്ഡലത്തില്‍ സാധ്യത കല്‍പ്പിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്‍ എംഎല്‍എ എന്‍ഡി അപ്പച്ചനാണ്. കെസി റോസക്കുട്ടി, പികെ ജയലക്ഷ്മി എന്നിവരും വയനാട് ജില്ലയിലെ സ്ഥാനാര്‍ഥികളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളാണ്. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കല്‍പ്പറ്റയുമുണ്ടാകുമെന്നാണ് വിവരം.

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

English summary
Congress and Muslim League Leaders resigned in Wayanad before Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X