കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന്റെ കൂറുമാറ്റം എൽഡിഎഫിനെ തുണയ്ക്കില്ല; കോട്ടയത്ത് 'പണിയൊരുക്കി' കോൺഗ്രസ്,പുതിയ സമവാക്യങ്ങളും

Google Oneindia Malayalam News

കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പോരട്ട ചൂടിലേക്ക് മുന്നണികൾ കടന്നു കഴിഞ്ഞു. ഡിസംബർ എട്ട് മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും മുന്നണിയുടെ പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് വോട്ട് തേടാനാണ് എൽഡിഎഫ് നീക്കം. അതേസമയം സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ തട്ടിപ്പും ഉൾപ്പെടെ സർക്കാരിനെതിരായ ആയുധമാക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയമാകും ഇക്കുറി ഏറ്റവും അധികം ഉറ്റുനോക്കപ്പെടുന്ന ജില്ല. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം തദ്ദേശ തിരഞ്ഞെടുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കില്ലെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ജില്ലയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്

 തടയിടാൻ യുഡിഎഫ്

തടയിടാൻ യുഡിഎഫ്

ജോസ് കെ മാണിക്കും എൽഡിഎഫിനും യുഡിഎഫിനും ഇക്കുറി കോട്ടയത്ത് അഭിമാനപ്പോരാട്ടമാണ്. ജോസിന്റെ മുന്നണി മാറ്റത്തിന് കാരണമായ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. എന്തുവിലകൊടുത്തും ജില്ലാ പഞ്ചായത്തിൽ ഭരണം ഉറപ്പിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ജോസിന്റേയും എൽഡിഎഫിന്റേയും നീക്കം. എന്നാൽ ഇത് ശക്തമായി പ്രതിരോധിക്കാനാണ് യുഡിഎഫ് തന്ത്രങ്ങൾ മെനയുന്നത്.

 1512 ജനപ്രതിനിധികൾ

1512 ജനപ്രതിനിധികൾ

ജില്ലാ 22 പഞ്ചായത്തുകളും,146 ബ്ലോക്ക് പഞ്ചായത്തുകളും 1140 ഗ്രാമ പഞ്ചായത്തുകളും 240 മുൻസിപ്പാലിറ്റികളിലുമായി
ജില്ലയിൽ 1512 ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിൽ ജില്ലാ പഞ്ചായത്തിൽ യുഡിഎഫിനാണ് ഭരണം. ആകെയുള്ള 22 സീറ്റുകളിൽ എൽഡിഎഫ്-11,യുഡിഎഫ്-10, ജനപക്ഷം അംഗം 1 എന്നിങ്ങനെയാണ് സീറ്റുകൾ,

 ഭരണം ഇങ്ങനെ

ഭരണം ഇങ്ങനെ

ആറ് നഗസഭകളിൽ യുഡിഎഫിന് 5 ഇടത്തും എൽഡിഎഫിന് 1 ഇടത്തുമാണ ഭരണം. 11 ബ്ലോക്ക് പഞ്ചായത്തുകളൽ യുഡിഎഫിന് 8 ഉം എൽഡിഎഫ് 3 ഇടത്തുമാണ് ഭരിക്കുന്നത്. 71 ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്തുകളിൽ 28 ഇടത്ത് ഇടതുമുന്നണിയാണ് ഭരിക്കുന്നത്.43 ഇടങ്ങളിൽ യുഡിഎഫിനും 28 സീറ്റുകളിൽ 28 ഇടത്തുമാണ് ഭരണം.

 സീറ്റുകൾ ഇരട്ടിയാക്കും

സീറ്റുകൾ ഇരട്ടിയാക്കും

ജോസ് എത്തുന്നതോടെ സീറ്റുകൾ ഇരട്ടിയാകുമെന്നും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ കൈപ്പിടിയിലാകുമെന്നും സിപിഎം കാണക്കാക്കുന്നു. ജോസിന്റെ മുന്നണി മാറ്റത്തിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് ഭരണമാണ് പ്രധാനമാണ് ഉറ്റുനോക്കപ്പെടുന്നത്.2015 ൽ മത്സരിച്ച 11 സീറ്റുകളിൽ മത്സരിക്കാൻ ജോസ് പക്ഷം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. മറ്റ് സീറ്റുകൾ സംബന്ധിച്ചും ധാരണയായിരിക്കുകയാണെന്നാണ് വിവരം.

 കടംപിടിത്തം വേണ്ട

കടംപിടിത്തം വേണ്ട

കടുംപിടിത്തം വേണ്ടെന്ന നിലപാടിലാണ് സിപിഎം.കഴിഞ്ഞതവണ ജയിച്ച സീറ്റുകൾ അതത് പാർട്ടികൾക്ക് തന്നെ വിട്ടുകൊടുക്കാനാണ്എൽഡിഎഫ് തിരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റ സീറ്റുകളിൽ ഇക്കുറി ജയസാധ്യത പരിഗണിച്ച് ഘടകകക്ഷികൾക്ക് നൽകാനാണ് എൽഡിഎഫ് ജില്ലാ നേതൃയോഗത്തിൽ തിരുമാനമായിരിക്കുന്നത്.

 കൂടുതൽ സീറ്റുകൾ

കൂടുതൽ സീറ്റുകൾ

സിപിഎം ഇക്കുറി കൂടുതൽ സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകാനാണ് തിരുമാനം. അതേസമയം പാർട്ടികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. 2015 ൽ ലഭിച്ച 108 സീറ്റുകളുൾ മാത്രം ഇക്കുറി പോരെന്നാണ് സിപിഐയുടെ ആവശ്യം.

 തർക്കത്തിൽ

തർക്കത്തിൽ

ഇതുകൂടാതെ സിപിഎം-കേരള കോൺഗ്രസ് (എം) സീറ്റ് ചർച്ചകൾ പലയിടത്തും തർക്കത്തിലായിരിക്കുകയാണ്. തിരുവാർപ്പ് പഞ്ചായത്തിൽ ഉൾപ്പെടെ സീറ്റ് ചർച്ച കടുത്ത പോരിലേക്ക് മാറി. മത്സര രംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന് വരെ ഒരുഘട്ടത്തിൽ ജോസ് വിഭാഗം പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ വീണ്ടും സിപിഎം ചർച്ച നടത്തും. ഈയാഴ്ചയോടെ സ്ഥാനാർത്ഥി ചർച്ചകൾക്ക് അന്തിമരൂപം കൈവരുമെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി.

 പ്രവർത്തനം സജീവമാക്കാൻ

പ്രവർത്തനം സജീവമാക്കാൻ

അതേസമയം പ്രതിസന്ധിയ്ക്കിടയിലും എൽഡിഎഫ് കടുത്ത ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായതോടെ സ്ഥാനാർത്ഥി സാധ്യത ഉള്ളവരോട് പ്രവർത്തനം സജീവമാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. ജോസ് കെ മാണി മുന്നണി വിട്ടതോടെ ഒഴിവുവന്ന സീറ്റുകളിലാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്.

 എല്ലാ സീറ്റും വേണമെന്ന്

എല്ലാ സീറ്റും വേണമെന്ന്

കേരള കോൺഗ്രസിൽ (എം) ആയിരുന്നപ്പോൾ മത്സരിച്ച എല്ലാ സീറ്റും വേണമെന്നാണു പിജെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ ജോസ് പക്ഷം ഒഴിഞ്ഞ സീറ്റുകൾ വീതം വയ്ക്കാനാണ് കോൺഗ്രസിലെ എ, ഐ വിഭാഗങ്ങളുടെ നീക്കം. കഴിഞ്ഞ തവണമത്സരിച്ച് വിജയിച്ച സീറ്റുകൾ ഇത്തവണ അതത് പാർട്ടികൾക്ക് തന്നെ ലഭിക്കും.

 സീറ്റുകൾ വെച്ച് മാറും

സീറ്റുകൾ വെച്ച് മാറും

സീറ്റുകൾ വെച്ച് മാറുന്നത് സംബന്ധിച്ചും തടസമില്ല. അതത് പാർട്ടികളാണ് ഇക്കാര്യത്തിൽ തിരുമാനമെടുക്കേണ്ടത്. മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകൾ സംബന്ധിച്ച വിവരം അടുത്ത യോഗത്തിൽ അറിയിക്കാനും യുഡിഎഫ് നേതൃത്വം ഘടകക്ഷികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 ഒരാഴ്ചക്കകം

ഒരാഴ്ചക്കകം

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പിജെ.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി സ്ഥാനാർത്ഥി ചർച്ചകൾ തുടരാനാണ് കോൺഗ്രസ് തിരുമാനം. ഒരാഴ്ചക്കുുള്ളിൽ സ്താനാർത്ഥി നിർണയം പൂർത്തിയാക്കുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.

English summary
Congress and UDF preparing for local body election in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X