ഒടുവില്‍ വന്നു..! 'പുകഞ്ഞ കൊള്ളി'കളില്ലാതെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി വിലപേശല്‍ നടത്തിയ കെ സുധാകരന്‍, അടൂര്‍ പ്രകാശ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരെ പരിഗണിക്കാതെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
കണ്ണൂരില്‍ അഡ്വ. ടി ഒ മോഹനന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍, അടൂര്‍ അഡ്വ. ശാന്തകുമാര്‍ എന്നിവരാണ് മത്സരിക്കുക. ഉദുമയില്‍ കെ. നീലകണ്ഠന്‍, തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍, കല്ല്യാശ്ശേരിയില്‍ രാജീവന്‍ കപ്പച്ചേരി, മട്ടന്നൂര്‍ ചന്ദ്രന്‍ തില്ലങ്കേരി, പട്ടാമ്പിയില്‍ ടി.പി. ഷാജി, ഷൊര്‍ണ്ണൂര്‍ പി. ഹരിഗോവിന്ദന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

കുന്നംകുളം: അജയ് മോഹന്‍വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി, വൈപ്പിന്‍: ടോണി ചമ്മണി, കൊച്ചി: മുഹമ്മദ് ഷിയാസ്, തൃപ്പൂണിത്തുറ: ദീപക് ജോയ്, ദേവികുളം (SC): എഫ്. രാജ, ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു, ഇടുക്കി: റോയ് കെ. പൗലോസ്, പീരുമേട്: അഡ്വ. സിറിയക് തോമസ്, ഏറ്റുമാനൂര്‍: നാട്ടകം സുരേഷ്, കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി, പൂഞ്ഞാര്‍: സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്) എന്നിവരാണ് മത്സരിക്കുന്നത്.
ആലപ്പുഴ: എ.ഡി. തോമസ്, കായംകുളം: എം. ലിജു, ചെങ്ങന്നൂര്‍: എബി കുര്യാക്കോസ്, റാന്നി: പഴകുളം മധു, ആറന്മുള: അബിന്‍ വര്‍ക്കി, കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ചടയമംഗലം എം.എം. നസീര്‍, വര്‍ക്കല: വര്‍ക്കല കഹാര്‍, നെടുമങ്ങാട്: മീനങ്കല്‍ കുമാര്‍, വാമനപുരം: സുധീര്‍ഷാ പാലോട്, കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്, നേമം: കെ.എസ്. ശബരീനാഥന്‍, അരുവിക്കര: വി.എസ്. ശിവകുമാര്‍ എന്നിവര്‍ കോണ്‍ഗ്രസിനായി ജനവിധി തേടും.
പാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍, കാട്ടാക്കട: എം.ആര്‍. ബൈജു, നെയ്യാറ്റിന്‍കര: എന്‍. ശക്തന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതെന്ന് എഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ 55 പേരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. രൂക്ഷമായ ആഭ്യന്തര കലഹത്തിനും തര്‍ക്കത്തിനും ശേഷമാണ് കോണ്‍ഗ്രസിന് രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിക്കാനായത്.
മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രാജിക്കൊരുങ്ങിയിരുന്നു. എന്നാല്‍ പിന്നീട് കെസി വേണുഗോപാല്‍ ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഇടുക്കി, പൂഞ്ഞാര്‍. പീരുമേട് സീറ്റുകളിലേക്കാണ് തുടക്കത്തില്‍ അലോഷ്യസിനെ പരിഗണിച്ചിരുന്നു.












Click it and Unblock the Notifications