70ഓളം സീറ്റുകളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളായി; മത്സരിക്കുന്നവരെ അറിയാം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കിയിരിക്കെ എഴുപതിലധികം സീറ്റുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മറ്റി തീരുമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പ്രചരണം തുടങ്ങിയതോടെ തര്‍ക്കമില്ലാത്തിടത്ത് എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയായിരുന്നു കോണ്‍ഗ്രസ്.
മത്സര രംഗത്തേക്ക് പരിഗണിക്കേണ്ടെന്ന് അറിയിച്ചിരുന്ന ടി.എന്‍. പ്രതാപന്‍ കയ്പമംഗലത്ത് മത്സരിക്കുമെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട്. അരൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിച്ചേക്കും. സി.ആര്‍. ജയപ്രകാശാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നടന്‍ സിദ്ദിഖിന് സ്ഥാനാര്‍ഥിത്വം നല്‍കേണ്ടെന്നാണ് തീരുമാനം.

കോണ്‍ഗ്രസ് സാധ്യതാ പട്ടിക ഇങ്ങനെയാണ്. കയ്പമംഗലം ടി.എന്‍. പ്രതാപന്‍, കായംകുളം എം. ലിജു, തൃശൂര്‍ പത്മജ വേണുഗോപാല്‍, നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത്, അങ്കമാലി റോജി എം. ജോണ്‍, ഉടുമ്പന്‍ചോല സേനാപതി വേണു, പേരാവൂര്‍ സണ്ണി ജോസഫ്, കല്യാശേരി അമൃത രാമകൃഷ്ണന്‍, ഒറ്റപ്പാലം സംഗീത, ഷൊര്‍ണൂര്‍ ഫിറോസ് ബാബു, റാന്നി മറിയാമ്മ ചെറിയാന്‍.
ബേപ്പൂര്‍ ആദം മുല്‍സി, നെന്മാറ എ.വി. ഗോപിനാഥ്, കുന്നമംഗലം ടി. സിദ്ദിഖ്, തവനൂര്‍ എസ്. ഇഫ്തിക്കറുദീന്‍, പൊന്നാനി പി.ടി. അജയ് മോഹന്‍, കൊയിലാണ്ടി എന്‍. സുബ്രഹ്മണ്യന്‍, ഉദുമ കെ. സുധാകരന്‍, തൃക്കരിപ്പൂര്‍ കെ.പി. കുഞ്ഞിക്കണ്ണന്‍, പാലക്കാട് ഷാഫി പറമ്പില്‍, കൊടുങ്ങല്ലൂര്‍ കെ.പി. ധനപാലന്‍, മാവേലിക്കര കലാശാല ബൈജു, ചേര്‍ത്തല അഡ്വ. ശരത്, വൈക്കം അഡ്വ. സനേഷ് കുമാര്‍, ധര്‍മ്മടം എം.സി. ശ്രീജ, വൈപ്പിന്‍ കെ.ആര്‍. സുഭാഷ്, മാനന്തവാടി പി.കെ. ജയലക്ഷ്മി, പെരുമ്പാവൂര്‍ എല്‍ദോസ് കുന്നപ്പള്ളി, നാദാപുരം കെ. പ്രവീണ്‍കുമാര്‍, കോവളം എം. വിന്‍സന്റ്.












Click it and Unblock the Notifications