രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്: ചിദംബരം ഉള്‍പ്പടേയുള്ളവർ പട്ടികയില്‍, ആസാദ് ഇല്ല
ന്യൂഡൽഹി: 15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്ക് ജൂൺ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 10 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പി ചിദംബരം, ജയറാം രമേഷ്, അജയ് മാക്കൻ, രൺദീപ് സുർജേവാല, രാജീവ് ശുക്ല തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളാണ് പട്ടികയിലുള്ളത്. ജി23 ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഗുലാംനബി ആസാദിനെ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന വാർത്തയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് പുറത്ത് വിട്ട് പട്ടികയില്‍ അദ്ദേഹമില്ല.
അതേസമയം വലിയ തോതിലുള്ള സംഘടനാ നവീകരണം ആവശ്യപ്പെട്ട് 2020 ൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘത്തിൽ ഉൾപ്പെട്ട രണ്ട് നേതാക്കളും പട്ടികയിൽ ഉൾപ്പെടുന്നു - മുൻ കേന്ദ്രമന്ത്രി മുകുൾ വാസിക് (രാജസ്ഥാൻ), വിവേക് തൻഖ (മധ്യപ്രദേശ്) എന്നിവരാണ് പട്ടികയിലുള്ളവർ. ചിദംബരത്തെ തമിഴ്‌നാട്ടിൽ നിന്നും ജയറാം രമേശിനെ കർണാടകയിൽ നിന്നും അജയ് മാക്കനെ ഹരിയാനയിൽ നിന്നും രണ്‍ദീപ് സിങ് സുർജേവാലയെ രാജസ്ഥാനിൽ നിന്നുമാണ് മത്സരിപ്പിക്കുന്നത്.

അടുത്ത രണ്ട് മാസത്തിനുള്ളിൽ രാജ്യസഭയിലേക്ക് വരുന്ന 55 ഒഴിവുകളിൽ ഏഴ് കോൺഗ്രസ് അംഗങ്ങളുടെ കാലാവധിയാണ് കഴിയുന്നത്. ചിദംബരം (മഹാരാഷ്ട്ര), മിസ്റ്റർ രമേഷ് (കർണാടക), അംബികാ സോണി (പഞ്ചാബ്), മിസ്റ്റർ തൻഖ (മധ്യപ്രദേശ്), പ്രദീപ് തംത (ഉത്തരാഖണ്ഡ്) , കപിൽ സിബൽ (ഉത്തർപ്രദേശ്), ഛായ വർമ (ഛത്തീസ്ഗഡ്) എന്നിവരുടെ കാലാവധിയാണ് പൂർത്തിയാവുന്നത്.
സാരിയില്‍ മിന്നിത്തിളങ്ങി കുടുംബവിളക്കിലെ 'വേദിക': വൈറലായി ശരണ്യയുടെ ചിത്രങ്ങള്‍
മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നും യഥാക്രമം കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലിനെയും നിർമല സീതാരാമനെയും മത്സരിപ്പിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിതിന് പിന്നാലെയാണ് കോണ്‍ഗ്രസും തങ്ങളുടെ പട്ടിക പുറത്തിറക്കിയത്. 16 സ്ഥാനാർത്ഥികളിൽ ആറ് പേരും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡിൽ നിന്ന് കൽപ്പന സൈനി, ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറിൽ നിന്ന് ശംഭു ശരൺ പട്ടേൽ, ഹരിയാനയിൽ നിന്ന് കൃഷൻ ലാൽ പൻവാർ, മധ്യപ്രദേശിൽ നിന്ന് കവിതാ പതിദാർ, കർണാടകയിൽ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്. അംഗങ്ങളുടെ വിരമിക്കൽ മൂലം ഒഴിവു വരുന്ന 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 10 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 31 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications