• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; രൂക്ഷവിമർശനവുമായി എ വിജയരാഘവൻ

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി നേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. ബിജെപി മത്സരിക്കുന്ന നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് ബിജെപിയെ പിന്തുണയ്ക്കാനും, തിരിച്ച് മറ്റുമണ്ഡലങ്ങളില്‍ യുഡിഎഫിന് ബിജെപി വോട്ടുചെയ്യാനുമാണ് ധാരണ.

പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് ജാഥയില്‍ ഒരു വാക്ക് പോലും അദ്ദേഹം ബിജെപിക്കെതിരെ സംസാരിക്കുന്നില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിനെ നോവിക്കാത്ത തരത്തില്‍ സംസാരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ബിജെപിയുടെ മുദ്രാവാക്യങ്ങള്‍ തന്നെയാണ് യുഡിഎഫിന്റെ ജാഥയിലും ഉയരുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ മതാധിഷ്ഠിത രാഷ്ട്രീയസഖ്യത്തെ മറച്ചുവെക്കാനാണ് മറ്റുചില മതഘടകങ്ങളുടെ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.

കേന്ദ്രത്തില്‍ വീണ്ടും ബിജെപി ഭരണം വരുന്നത് തടയും എന്ന് പറഞ്ഞാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചരണം നടത്തിയത്. എന്നാല്‍, ബിജെപിയെ തടയാനും സാധിച്ചില്ല, ഉണ്ടായിരുന്ന കോണ്‍ഗ്രസുകാരാകട്ടെ വരിവരിയായി ബിജെപിയില്‍ ചേരുകയും ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാരിനും ഭരണം നഷ്ടമാകുന്ന രീതിയിൽ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറിയിരിക്കുന്നു. പുതുച്ചേരില്‍ 2016ല്‍ പതിനഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ പത്തായി ചുരുങ്ങി.

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ഇന്ത്യയാകെ സംഭവിക്കുന്ന കാര്യമാണിത്. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചാണ് ബിജെപിയില്‍ ചേരുന്നത്. കാലുമാറാൻ കോൺഗ്രസുകാർക്ക് ഒരുമടിയുമില്ലാത്ത സ്ഥിതിയിലേക്ക് എത്തി.

cmsvideo
  എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

  സംസ്ഥാനത്താകെ വലിയ വികസനമുന്നേറ്റാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയില്‍ മാത്രം ഏഴായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. അടിസ്ഥാനസൗകര്യ വികസനം ഏറ്റവും മെച്ചപ്പെട്ട രൂപത്തില്‍ ഇന്നു കേരളത്തില്‍ നടക്കുകയാണ്. വികസനം ജനങ്ങൾചര്‍ച്ച ചെയ്യാതിരിക്കുന്നതിനുവേണ്ടിയുള്ള അസത്യപ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയും.

  അമ്പലപ്പുഴയില്‍ വീണ്ടും ജി സുധാകരന്‍ എത്തുമോ, സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും; മണ്ഡലപരിചയം

  മുഹമ്മദ് ബിന്‍ സല്‍മാനെ 'തരംതാഴ്ത്തി' ബൈഡൻ ഭരണകുടം; ചർച്ച സൽമാൻ രാജാവുമായി മാത്രം

  സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാള്‍ വിലയുണ്ട്: മീടൂവിൽ എംജെ അക്ബറിന്റെ ഹർജി തള്ളി

  ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

  English summary
  Congress attempts to repeat Nemam model alliance; A Vijayaraghavan with harsh criticism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X