കോണ്‍ഗ്രസിലെ സ്ത്രീകള്‍ നേര്‍ച്ച കോഴികള്‍: പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് അര്‍ഹിയ്ക്കുന്ന സ്ഥാനം ലഭിയ്ക്കുന്നില്ലെന്നും അധികാരസ്ഥാനങ്ങളില്‍ നിന്ന് തഴയപ്പെടുകയാണെന്നും ആരോപണം. കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ നേര്‍ച്ച കോഴികളാണെന്ന് അവര്‍ ആരോപിയ്ക്കുന്നു.
സുധീരന്റെ പിടിവാശി പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും പത്മജ. പാമൊലിന്‍ കേസില്‍ കെ കരുണാകരനുണ്ടായ ഭൗര്‍ഭാഗ്യം ഉമ്മന്‍ചാണ്ടിയ്ക്കുണ്ടായില്ലെന്നും അത് ഏറെ സന്തോഷം നല്‍കുന്നെന്നും പത്മജ. മനോരമ ന്യൂസാണ് ഇക്കാര്യം പുറത്ത് വിട്ടത്.

അധികാരസ്ഥാനങ്ങളില്‍ നിന്ന് താനുള്‍പ്പടെയുള്ള സ്ത്രീകള്‍ തഴയപ്പെടുകയായണ്. തോല്‍ക്കുന്ന സീറ്റ് സ്ത്രീകള്‍ക്ക് നല്‍കുന്ന പതിവ് ഏര്‍പ്പാട് പാര്‍ട്ടി അവസാനിപ്പിയ്ക്കണം. മദ്യനയത്തില്‍ സുധീരന്റെ നിലപാടുകള്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തു. പാമൊലിന്‍ കേസില്‍ കോടതി പരാമര്‍ശങ്ങള്‍ വരുമ്പോഴും ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പം പാര്‍ട്ടിയുണ്ടെന്നും












Click it and Unblock the Notifications