കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് അപ്രസക്തമാകുന്നു; സിപിഎമ്മിനെ നേരിടാൻ ശേഷിയുള്ള ഏക പാർട്ടി ബിജെപിയെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തൃശൂര്‍: സ്വര്‍ണ്ണക്കടത്ത്-ഡോളര്‍ കടത്തു കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്തെ നാലുമന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതല്‍ കുരിക്കിലേക്ക് പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുറ്റവാളികളായ പലര്‍ക്കും പ്രോട്ടോകോള്‍ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളില്‍ വിവിഐപി പരിഗണന കിട്ടിയെന്നും തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമിതിയില്‍ നടത്തിയ അദ്ധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

 പ്രോട്ടോകോള്‍ ഓഫീസര്‍

പ്രോട്ടോകോള്‍ ഓഫീസര്‍

കുപ്രസിദ്ധരായ പല വിദേശ പൗരന്‍മാര്‍ക്കും പ്രോട്ടോകോള്‍ ഓഫീസര്‍ സൗകര്യം ചെയ്തുകൊടുത്തു. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ക്കടത്തിലും പ്രതികളായവര്‍ക്കും പ്രോട്ടോകോള്‍ ഓഫീസ് വഴി പരിഗണന കിട്ടി. ഭരണഘടനയുടെ ഏറ്റവും പവിത്രമായ സ്പീക്കര്‍ പദവി മലിനമാക്കിയ പി.ശ്രീരാമകൃഷ്ണന്‍ ഉടന്‍ രാജിവെക്കണം. നിയമസഭാ മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ധൂര്‍ത്തുകള്‍ ന്യായീകരണമില്ലാത്തതാണ്. സാര്‍വ്വത്രികമായ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്.

മടയില്‍ കനമുള്ളവന്‍

മടയില്‍ കനമുള്ളവന്‍

സ്വര്‍ണ്ണക്കടത്ത് പുറത്തുവന്നപ്പോള്‍ ജൂലായ് ആറിന് മുഖ്യമന്ത്രി പറഞ്ഞത് തന്റെ ഓഫീസിന് പങ്കില്ലെന്നും മടയില്‍ കനമുള്ളവന്‍ പേടിച്ചാല്‍ മതിയെന്നുമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തുടക്കത്തില്‍ സ്വാഗതം ചെയ്ത മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്‍ പിടിയിലാവുകയും അന്വേഷണത്തിന്റെ കുന്തമുന തന്നിലേക്കാണെന്ന് മനസിലാകുകയും ചെയ്തതോടെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞു.

 തട്ടിപ്പിന്റെ സൂത്രധാരന്‍

തട്ടിപ്പിന്റെ സൂത്രധാരന്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് നോട്ടീസ് നല്‍കുകയും ഓഫീസിലെ മറ്റൊരു വിശ്വസ്തനായ ഉദ്യോൃഗസ്ഥന്‍ ആരോപണവിധേയനാവുകയും ചെയ്തതോടെ ഈ വലിയ തട്ടിപ്പിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. എന്നാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

കേരളം കേട്ടുകൊണ്ടിരുന്നത്

കേരളം കേട്ടുകൊണ്ടിരുന്നത്

കിഫ്ബി പദ്ധതിയെക്കുറിച്ച് എന്തൊക്കെ വീരവാദങ്ങളാണ് കേരളം കേട്ടുകൊണ്ടിരുന്നത്. പദ്ധതിക്ക് പുറത്തു പണം കണ്ടെത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഉദ്യമമായാണ് അതിനെ പലരും കണ്ടത്. വികസന പദ്ധതികളെ എല്ലാവരും അനുകൂലിക്കുന്നത് സ്വാഭാവികമാണല്ലോ. എന്നാല്‍ അതിന്റെ മറവില്‍ നടന്നത് ശുദ്ധ തട്ടിപ്പാണ് എന്നതല്ലേ ഇപ്പോള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്.

സിഎജിയുടെ കണ്ടെത്തല്‍

സിഎജിയുടെ കണ്ടെത്തല്‍

വിദേശത്തുനിന്നുപോലും അതിനായി പണം കൊണ്ടുവന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
കോടാനുകോടിയാണ് വിദേശത്തുനിന്നടക്കം കേരളം ഇതിനകം കടമെടുത്തത്, അതും നാട്ടിലെങ്ങുമില്ലാത്ത പലിശയ്ക്ക്. ഇക്കാര്യം ഇപ്പോള്‍ കോടതിയിലുമെത്തിയിരിക്കുന്നു. അഴിമതിയെ എതിര്‍ത്തതിനാല്‍ ഭരണഘടനാ സ്ഥാപനമായ സിഎജിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. നിയമസഭയെ ദുരുപയോഗം ചെയ്ത് സിഎജിക്കെതിരെ പ്രമേയം വരെ കൊണ്ടുവന്നിരിക്കുകയാണവര്‍.

ഇതിലും വലിയ തെളിവ്

ഇതിലും വലിയ തെളിവ്

ഭരണഘടനയേയും ജനാധിപത്യത്തെയും കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് നോക്കികാണുന്നതെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. വികസനത്തിന് ബിജെപി അനുകൂലമാണ്. വികസനപദ്ധതികള്‍ കൂടിയേ തീരൂ. എന്നാല്‍ അത് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കാന്‍ എങ്ങിനെ കേരളത്തിന് കഴിയും? കേരളം ഒരു പ്രത്യേക രാജ്യമാണ് എന്ന മട്ടില്‍ നമ്മുടെ ചില മന്ത്രിമാരും സിപിഎമ്മും പറഞ്ഞാല്‍ അതിനെ നഖശിഖാന്തം എത്തിക്കുക മാത്രമല്ലേ മാര്‍ഗമുള്ളൂ.

നിയമവിരുദ്ധം

നിയമവിരുദ്ധം

ഇവിടെ പ്രശ്‌നം, കിഫ്ബി ഇടപാടുകള്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് എന്ന സിഎജി- യുടെ വിലയിരുത്തല്‍ യുക്തിപൂര്‍ണ്ണമാണ് എന്നതാണ്. കേരളത്തെ അക്ഷരാര്‍ഥത്തില്‍ കടക്കെണിയില്‍ അകപ്പെടുത്തുന്ന നീക്കങ്ങള്‍ ഈ സര്‍ക്കാര്‍ ഇതിനകം ചെയ്തുകഴിഞ്ഞു എന്ന് കരുതേണ്ടിവരുന്നത് അതുകൊണ്ടാണ്. ഇനി ഒരിക്കലും തിരിച്ചുകയറാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ ഇടതുപക്ഷ സര്‍ക്കാര്‍ ഈ കൊച്ചു കേരളത്തെ എത്തിച്ചിരിക്കുകയാണ്.

നിയമവിരുദ്ധം

നിയമവിരുദ്ധം

ഇവിടെ പ്രശ്‌നം, കിഫ്ബി ഇടപാടുകള്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് എന്ന സിഎജി- യുടെ വിലയിരുത്തല്‍ യുക്തിപൂര്‍ണ്ണമാണ് എന്നതാണ്. കേരളത്തെ അക്ഷരാര്‍ഥത്തില്‍ കടക്കെണിയില്‍ അകപ്പെടുത്തുന്ന നീക്കങ്ങള്‍ ഈ സര്‍ക്കാര്‍ ഇതിനകം ചെയ്തുകഴിഞ്ഞു എന്ന് കരുതേണ്ടിവരുന്നത് അതുകൊണ്ടാണ്. ഇനി ഒരിക്കലും തിരിച്ചുകയറാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ ഇടതുപക്ഷ സര്‍ക്കാര്‍ ഈ കൊച്ചു കേരളത്തെ എത്തിച്ചിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടി വന്നതോടെ

ഉമ്മന്‍ചാണ്ടി വന്നതോടെ

യു.ഡി.എഫ് നേതൃത്വത്തിലേക്ക് ഉമ്മന്‍ചാണ്ടി വന്നതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതികളും വീണ്ടും ചര്‍ച്ചയായി. പഴയകാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയതിന് ഹൈക്കമാന്റിന് നന്ദിയുണ്ട്. പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണ്ണക്കടത്തും അഴിമതികളും ഉമ്മന്‍ചാണ്ടിയുടെ ഭരണവും താരതമ്യം ചെയ്യാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചു. ഇരുമുന്നണികളെയും നയിക്കുന്ന രണ്ട് മാന്യന്‍മാരെ വിലയിരുത്താനുള്ള അവസരം ജനങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തും.

 എന്‍ഡിഎയ്ക്ക് ഗുണം

എന്‍ഡിഎയ്ക്ക് ഗുണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴിമതി മുഖ്യവിഷയമാകുന്നത് ബി.ജെ.പിക്കും എന്‍ഡിഎക്കുമാണ് ഗുണം ചെയ്യുക. ഭരണ-പ്രതിപക്ഷങ്ങള്‍ അഴിമതിയില്‍ മുങ്ങികുളിച്ചു നില്‍ക്കുകയാണെന്ന് കേരളത്തിലെ ഏത് കൊച്ചുകുട്ടികള്‍ക്കും അറിയാം. യു.ഡി.എഫ്-എല്‍.ഡി.എഫ് വോട്ട് കച്ചവടവും വര്‍ഗീയ ശക്തികളുടെ ധ്രുവീകരണവും അതിജീവിച്ച് ഉജ്ജ്വല വിജയമാണ് ഭാരതീയ ജനതാപാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയത്.

 എന്‍ഡിഎ സ്വാധീനം

എന്‍ഡിഎ സ്വാധീനം

കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എന്‍ഡിഎ സ്വാധീനം വര്‍ദ്ധിപ്പിക്കുമ്പോള്‍ കേരളത്തിലും കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അപ്രസക്തമാവുകയാണ്. സി.പി.എമ്മിനെ നേരിടാന്‍ ശേഷിയുള്ള ഏക പാര്‍ട്ടിയായി കേരളത്തില്‍ ബിജെപി മാറിയെന്നതാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ആറുവര്‍ഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അഴിമതിയുടെ കറപുരളാതെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ അഴിമതി പരമ്പരക്ക് അറുതിവരുത്താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കാന്‍ കഴിയണം. കേരളത്തില്‍ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഖിതരാണ്. മതവര്‍ഗീയതയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനിരയാവുന്ന ഇരു വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ശ്രമിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
ശോഭ സുരേന്ദ്രൻ തരൂരിനെ പേടിപ്പിക്കുകയാണോ? | Oneindia Malayalam

English summary
Congress becomes irrelevant; K Surendran Says, BJP is the only party capable of facing the CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X