കോണ്‍ഗ്രസ്സും ബിജെപിയും കൈകോര്‍ത്തു; പനച്ചിക്കോട് പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ട്മായി
ബിജെപിയെ പ്രതിരോധിക്കുന്നതിന് രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നതിന്റെ തിരക്കിലാണ് കോണ്‍ഗ്രസ്. എന്തുവിട്ടുവീഴ്ച്ചയും ചെയ്ത് ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയം. അതിന്റെ ഭാഗമായാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുത്ത് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്.
ദേശീയ തലത്തിലെ ബിജെപി വിരുദ്ധതയക്ക് കേരളത്തിലും കോണ്‍ഗ്രസ് ശക്തിപകരുന്ന ഒരു വാര്‍ത്തയായിരുന്നു കാസര്‍കോട് ജില്ലയിലെ കാറഡുക്ക പഞ്ചായത്തില്‍ ഇന്നലെ ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് സിപിഎം സ്വതന്ത്രക്ക് യുഡിഎഫ് അംഗങ്ങള്‍ വോട്ട് ചെയ്തതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയായിരുന്നു പരാജയപ്പെട്ടത്. എന്നാല്‍ ഇതേസമയം തന്നെ കോട്ടയം ജില്ലയിലെ പനച്ചിക്കോട് പഞ്ചായത്തില്‍ നടന്ന അവിശ്വാസ പ്രമേയത്തില്‍ വിജയിച്ചത് മറ്റൊരു അവിശ്വസനീയ കൂട്ടുകെട്ടായിരുന്നു.

പനച്ചിക്കോട്
സിപിഎം ഭരിക്കുന്ന പനച്ചിക്കോട് പഞ്ചായത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് കോണ്‍ഗ്രസായിരുന്നു. ഒറ്റയ്ക്ക് അവിശ്വാസ പ്രമേയം വിജയിപ്പിച്ചെടുക്കാനുള്ള അംഗബലം യുഡിഎഫിന് ഉണ്ടായിരുന്നില്ല.

ബിജെപി പിന്തുണ
ഈ സാഹചര്യത്തിലാണ് യൂഡിഎഫ് കൊണ്ടു വന്ന അവിശ്വസ പ്രമേയത്തെ ബിജെപി പിന്തുണച്ച് വിജയിപ്പിക്കുന്നത്. കോണ്‍ഗ്രസ് മെമ്പര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് രണ്ട് ബിജെപി അംഗങ്ങളും ഒരു ബിഡിജെഎസ് അംഗവും വോട്ടുചെയ്യുകയായിരുന്നു.

സിപിഎം നേതൃത്വം
പത്തിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കാണ് പ്രസിഡന്റ് സിപിഎമ്മിലെ ഇ ആര്‍ സുനില്‍ കുമാറിനേയും വൈസ് പ്രസിഡന്റ് സിപിഐയിലെ വിജുവിനേയും പുറത്താക്കിയത്. രണ്ടാഴ്ച്ച മുമ്പായിരുന്നു സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയ്‌ക്കെതിരെ കോണ്‍ഗ്രസ് അംഗം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സിപിഎം എട്ട്
23 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എട്ട് സിപിഎം അംഗങ്ങളും രണ്ട് സിപിഐ അംഗങ്ങളും അടക്കം പത്ത് അംഗങ്ങളാണ് ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തില്‍ സിപിഎമ്മിലെ ഇ.ആര്‍ സുനില്‍കുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.

ബിജെപി മൂന്ന്
മൂന്ന് ബിജെപി അംഗങ്ങളും, ഒരു ബിഡിജെഎസ് അംഗവും വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നതോടെയാണ് നേരത്തെ സിപിഎമ്മിനു ഭരണം പിടിക്കാന്‍ അവസരം ഒരുങ്ങിയത്.എന്നാല്‍, വ്യഴാഴ്ച രാവിലെ അവിശ്വാസ പ്രമേയം പരിഗണിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ബിജെപി പിന്‍തുണയ്ക്കുകയായിരുന്നു.

ഭരണസമിതി
ജനാധിപത്യ നിലപാട് സ്വീകരിച്ച ബിജെപിയിലേയും ബിഡിജെഎസിലേയും അംഗങ്ങളുമയി ചേര്‍ന്ന് പുതിയ ഭരണസമിതിക്ക് രൂപം നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. തങ്ങള്‍ക്ക് വോട്ടുചെയ്ത മറ്റ് കക്ഷിയിലെ അംഗങ്ങളുമായിചേര്‍ന്ന് ഭരണം നടത്തുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ജോണി ജോസ്ഫ് അറിയിച്ചു.

കോണ്‍ഗ്രസ് ഒന്‍പത്
ഒന്‍പത് അംഗങ്ങളുള്ള കോണ്‍ഗ്രസിനൊപ്പം ബിജെപിയുടെ രണ്ടും ബിഡെജെഎസിന്റെ ഒന്നും വോട്ട് കൂടി ലഭിച്ചതോടെ പന്ത്രണ്ട് വോട്ടിന് അവിശ്വാസ പ്രമേയം പാസാവുകയായിരുന്നുന്നു. മുമ്പും നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായ പഞ്ചായത്താണ് പനച്ചിക്കോട്.

അഞ്ചു വര്‍ഷത്തിനിടെ
പലപ്പോഴും പഞ്ചായത്ത് ഭരണത്തെ നിശ്ചയിച്ചിരുന്നത് ബിജെപിയായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ അഞ്ചു പ്രസിഡന്റുമാരാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പനച്ചിക്കാട് അധികാരത്തിലെത്തിയത്. ഇതില്‍ രണ്ടു പേര്‍ വിജയിച്ച് തൊട്ടടുത്ത നിമിഷം രാജിവെയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ഭരണസമിതി
കഴിഞ്ഞ ഭരണസമിതിയില്‍ കോണ്‍ഗ്രസ്സിലെ ജെസി ചാക്കോയായിരുന്നു ആദ്യ പ്രസിഡന്റ്. ഇവരെ സിപിഎം പുറത്താക്കി. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവര്‍ രാജിവെക്കുകയായിരുന്നു. ബിജെപിയുടെ പിന്തുണലഭിച്ചതിനാലായിരുന്നു രാജി.

കേരളത്തിന് കെെത്താങ്ങാവുക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications