Get Updates
Get notified of breaking news, exclusive insights, and must-see stories!

'വടകരയിലും നാദാപുരത്തും കോൺ​ഗ്രസ് -ബിജെപി ഡീൽ; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചക്ക് ആയുസ് മെയ് 4 വരെ'

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു. എന്നാൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ച് നൽകി ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. വോട്ട് എണ്ണിക്കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

'നേരത്തെ കോഴിക്കോട് ജില്ലയിലെ വടകര പാർലമെന്റിലാണ് കോലീബി സഖ്യം ഉണ്ടായത്. ആ സഖ്യത്തെ പരാജയപ്പെടുത്തിയാണ് അന്ന് എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത്. അതേ മണ്ണിലാണ് ഇത്തരമൊരു കൂട്ടു കെട്ട് വീണ്ടും ഉയരുന്നത്. ഈ ഡീലിന് പിന്നിൽ ഷാഫി പറമ്പിലും പാറയ്ക്കൽ അബ്ദുള്ളയുമാണ് എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ഇപ്പോൾ ചില മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിക്കുന്ന യുഡിഎഫ് ഭരണം ഉണ്ടാകില്ലെന്നും അധികാരത്തിനായി അവർക്കിടയിൽ തുടരുന്ന തർക്കങ്ങൾ മെയ് നാല് വരെമാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നന്ദഗോവിന്ദം ഭജൻസ് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.

mvgov2-1

'കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
കേരളീയ സമൂഹം നെഞ്ചേറ്റുന്ന മതസൗഹാർദത്തിന്റെ നിരവധി രൂപങ്ങൾ നമ്മുടെ വിശ്വാസങ്ങളിലും ആഘോഷങ്ങളിലും നിലനിൽക്കുന്നുണ്ട്. ജനതയെ യോജിപ്പിച്ചു നിർത്തുന്ന ഇത്തരം സംവിധാനങ്ങളെ സൂക്ഷ്മതലത്തിൽ തന്നെ ഇല്ലാതാക്കാനാണ് മതരാഷ്ട്രവാദികൾ ശ്രമിക്കുന്നത്. നമ്മുടെ സാമൂഹ്യജീവിതത്തിലെ കൂട്ടായ്മയുടെ തലങ്ങളെ വെട്ടിമാറ്റാനുള്ള ബോധപൂർവമായ ഇടപെടലുകളാണ് ഈ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

സംഘപരിവാർ കാലങ്ങളായി ഉയർത്തുന്ന വർഗീയ അജണ്ടകളുടെ തുടർച്ചയാണിത്. അയ്യപ്പനും വാവരും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രചരണങ്ങൾ, ദേവസ്വം ബോർഡിന്റെ പണം സർക്കാർ അപഹരിക്കുന്നു എന്ന പച്ചക്കള്ളം, ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ക്രിസ്ത്യൻ വിഭാഗക്കാരാണെന്ന തരത്തിലുള്ള വർഗീയ പ്രചരണം. ഇത്തരത്തിൽ അസത്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ ഹിന്ദുമത വർഗീയവാദികൾ ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്.

മതവിശ്വാസവും വർ​ഗീയതയും രണ്ടാണെന്ന് ഈ വിഷയം കൃത്യമായി ഓർമപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ ഭജൻസ് പക്വതയാർന്ന സമീപനമാണ് സ്വീകരിച്ചത്. മതങ്ങൾക്കതീതമായി ഭക്തിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെയാകെ യോജിപ്പിച്ചു നിർത്തുകയെന്നതാണ് നന്ദ​ഗോവിന്ദം സ്വീകരിക്കുന്നത്'. അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+