35ന്റെ കണക്ക് കൃഷ്ണദാസ് പറയുന്നില്ല,അർത്ഥം യുഡിഎഫിനെ ജയിപ്പിക്കാൻ ബിജെപിയും വോട്ട് വിറ്റെന്നാണ്; ജയരാജൻ
തിരുവനന്തപുരം; ആക്രിക്കച്ചവടക്കാരന്റെ രാഷ്ട്രീയ വിവേകമാണ് വട്ടിയൂർക്കാവിലെ വോട്ട് കച്ചവടം പുറംലോകത്തെ അറിയിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.തലശ്ശേരിയിലും ഗുരുവായൂരിലും ഉൾപ്പെടെ നിരവധി മണ്ഡലങ്ങളിൽ വോട്ട് കച്ചവടം പരസ്പരം നടത്തിയിട്ടുണ്ട്. 1991ലെ കോലീബി കൂട്ടുകെട്ട് സംബന്ധിച്ച സത്യം കുറേക്കാലത്തിനുശേഷം ജനങ്ങൾ അറിഞ്ഞത് അതിന് നേതൃത്വം നൽകിയവർ എഴുതിയ പുസ്തകങ്ങളിലൂടെയാണ്. ഇപ്പോൾ കോലീബി സഖ്യം സംബന്ധിച്ച വിവരങ്ങൾ വോട്ടെണ്ണും മുമ്പ് ഇരുകക്ഷികളുടെയും നേതാക്കൾ പറഞ്ഞുകഴിഞ്ഞുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

വട്ടിയൂർക്കാവിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് പറയുമ്പോൾ ബിജെപി നേതാവ് കൃഷ്ണദാസ് എൽഡിഎഫിന്റെ തുടർഭരണം ഉണ്ടാവില്ലെന്നാണ് പറയുന്നത്. എൽഡിഎഫ് അല്ലെങ്കിൽ പിന്നെയാരാണ് അധികാരത്തിൽ വരികയെന്ന ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നതുപോലെ 35ന്റെ കണക്ക് കൃഷ്ണദാസ് പറയുന്നില്ല. അതിനർത്ഥം യുഡിഎഫിനെ ജയിപ്പിക്കാൻ ബിജെപിയും വോട്ട് വിറ്റിട്ടുണ്ടെന്ന് തന്നെയാണ്.
വട്ടിയൂർക്കാവിനെപ്പറ്റി കെ.പി.സി.സി. പ്രസിഡന്റ് തുറന്നുപറയുന്നു എന്ന് മാത്രം. തലശ്ശേരിയിലും ഗുരുവായൂരിലും ഉൾപ്പെടെ നിരവധി മണ്ഡലങ്ങളിൽ വോട്ട് കച്ചവടം പരസ്പരം നടത്തിയിട്ടുണ്ട്. 1991ലെ കോലീബി കൂട്ടുകെട്ട് സംബന്ധിച്ച സത്യം കുറേക്കാലത്തിനുശേഷം ജനങ്ങൾ അറിഞ്ഞത് അതിന് നേതൃത്വം നൽകിയവർ എഴുതിയ പുസ്തകങ്ങളിൽ നിന്നുമാണ്. ഇപ്പോൾ കോലീബി സഖ്യം സംബന്ധിച്ച വിവരങ്ങൾ വോട്ടെണ്ണും മുമ്പ് ഇരുകക്ഷികളുടെയും നേതാക്കൾ പറഞ്ഞുകഴിഞ്ഞു.
ആക്രിക്കച്ചവടക്കാരന്റെ രാഷ്ട്രീയ വിവേകമാണ് വട്ടിയൂർക്കാവിലെ വോട്ട് കച്ചവടം പുറംലോകത്തെ അറിയിച്ചത്. സ്വന്തം വോട്ടുകൾ മറ്റുള്ളവർക്ക് വിൽക്കുന്ന കോൺഗ്രസ്സിന്റെ നേതാക്കൾ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജയിച്ചാൽ ബിജെപിയിലേക്ക് ചേക്കേറുന്നതിൽ അത്ഭുതത്തിന് അവകാശമില്ല. വോട്ടിന് നോട്ടുകെട്ടുകൾ ഇറക്കുന്ന ബിജെപിക്ക് എം.എൽ.എ.മാരെയും എം.പി.മാരെയും വിലക്ക് വാങ്ങുന്നത് കൂടുതൽ ലാഭകരമാണ്. തുണിക്കടയിലെ വസ്ത്രങ്ങൾ പോലെ കോൺഗ്രസ്സ് ജനപ്രതിനിധികളെ വിലക്ക് വാങ്ങാൻ കിട്ടുന്നുമുണ്ട്. രണ്ടുകൂട്ടരും പണാധിപത്യത്തിലൂടെ ജനാധിപത്യത്തെ കുഴിച്ചുമൂടുകയാണ്. ജനാധിപത്യത്തിനുവേണ്ടി പൊരുതാൻ ഇടതുപക്ഷം മാത്രമേയുള്ളൂ.
ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ
ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications